*ഡെങ്കി പ്രതിരോധത്തിനുള്ള രാജ്യത്തെ ആദ്യ വാക്സിൻ അടുത്തവർഷം പുറത്തിറങ്ങും: എന്താണ് ക്യുഡെംഗ?*
വർദ്ധിച്ചുവരുന്ന ഡെങ്കിപ്പനി ഭീഷണിക്കെതിരായ രാജ്യത്തെ ആദ്യ വാക്സിൻ ക്യുഡെംഗ അടുത്തവർഷം ആദ്യപകുതിയോടെ വിപണിയിലെത്തും. ജാപ്പനീസ് മരുന്ന് നിർമാണ കമ്പനിയായ തകെഡ വികസിപ്പിച്ചെടുത്ത ഈ വാക്സിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ വിപണനാനുമതി നൽകിക്കഴിഞ്ഞു
പ്രമുഖ ഇന്ത്യൻ മരുന്ന് നിർമാണ കമ്പനിയായ റെഡ്ഡീസ് ലബോറട്ടറീസുമായി ചേർന്നാണ് വാക്സിൻ രാജ്യത്ത് വിതരണം ചെയ്യുന്നത്. നാല് വയസുമുതൽ 60 വയസുവരെയുള്ളവർക്ക് ഈ വാക്സിനെടുക്കാം. മൂന്ന് മാസത്തെ ഇടവേളകളിലായി രണ്ട് ഡോസുകളായാണ് എടുക്കേണ്ടത്. മുൻപ് ഡെങ്കിപ്പനി വന്നിട്ടുണ്ടോ എന്ന് അറിയാനുള്ള രക്തപരിശോധന വാക്സിൻ എടുക്കുന്നതിന് മുൻപ് നടത്തണമെന്ന് നിർബന്ധമില്ലെന്നും വിദഗ്ധർ വ്യക്തമാക്കി.
*എന്താണ് ക്യുഡെംഗ?*
ഡെങ്കിപ്പനിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നതിനായി രാജ്യത്ത് ആദ്യമായി അവതരിപ്പിച്ച ഡെങ്കി വാക്സിനാണ് ക്യുഡെംഗ. നാലുതരം ഡെങ്കി വൈറസുകളിൽ നിന്നും സംരക്ഷണം നൽകുന്നതിനാണ് ഈ വാക്സിൽ നിർമിച്ചിരിക്കുന്നത്.ലോകത്താകെയുള്ള ഡെങ്കിപ്പനി ബാധിതരിൽ മൂന്നിലൊന്നും ഇന്ത്യയിലാണെന്നാണ് റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ ഡെങ്കിക്കെതിരായ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഈ വാക്സിന് സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ക്യുഡെംഗ വാക്സിൻ ഡെങ്കിപ്പനിക്കെതിരായ പ്രതിരോധത്തിൽ വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.എങ്കിലും കൊതുക് നശീകരണം ഉൾപ്പെടെയുള്ള നിലവിലെ പൊതുജനാരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾ വാക്സിനൊപ്പം തുടർന്നും മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments