*സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണം* - *എസ് ഇ യു*
കാസർഗോഡ് : ഇടതുപക്ഷ സർക്കാർ കഴിഞ്ഞ 10 വർഷങ്ങളായി ജീവനക്കാർക്ക് നിഷേധിച്ച ലീവ് സറണ്ടർ അടക്കമുള്ള ആനുകൂല്യങ്ങളും നിലവിൽ കുടിശ്ശികയുള്ള ക്ഷാമബത്തയും അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമയബന്ധിതമായി ആനുകൂല്യങ്ങൾ നൽകുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം ജീവനക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതും സ്വാഗതാർഹവുമാണെന്ന് ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.
മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ടും കാസർഗോഡ് എംഎൽഎയുമായ കല്ലട്ര മാഹിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ നെല്ലിക്കട്ട അധ്യക്ഷതവഹിച്ചു.
256 മാസത്തെ ക്ഷാമബത്ത കുടിശ്ശികയും ശമ്പള പരിഷ്കരണവും അട്ടിമറിച്ചപ്പോൾ മൗനം പൂണ്ട ഇടതു സർവീസ് സംഘടനകൾ, മൂന്നുമാസം മാത്രമായ യുഡിഎഫ് സർക്കാരിനെതിരെ സമരാഹ്വാനം നടത്തുന്നത് പരിഹാസ്യമാണെന്ന് ജില്ലാ സമ്മേളനം വിലയിരുത്തി.
എസ് ഇ യു സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് കെ ഇ എ ബക്കർ, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെർക്കള, അഷറഫ് എടനീർ, കെ ബി മുഹമ്മദ് കുഞ്ഞി,എസ് ഇ യു മുൻ സംസ്ഥാന പ്രസിഡണ്ട് എ എം അബൂബക്കർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഒ എം ഷഫീഖ്, ബീരു പി മുഹമ്മദ്, സംസ്ഥാന സെക്രട്ടറി ടി എ സലീം, മുൻ ട്രഷറർ നാസർ നങ്ങാരത്ത്, ഷാനിഫ് നെല്ലിക്കട്ട, രജീഷ് അണിയാരം പ്രസംഗിച്ചു.
ജന. സെക്രട്ടറി ഒ എം ശിഹാബ് സ്വാഗതവും ട്രഷറർ സിയാദ് പി നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന അനുമോദന യാത്രയയപ്പ് സമ്മേളനം മുസ്ലിംലീഗ് ജില്ലാ ജന സെക്രട്ടറി എ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
ട്രഷറർ മുനീർ ഹാജി കമ്പാർ ഉപഹാരങ്ങൾ വിതരണം ചെയ്തു. ഷെബിൻ ഫാരിസ് അധ്യക്ഷത വഹിച്ചു. ടി ഡി കബീർ, കെ എൻ പി മുഹമ്മദലി, ടി കെ അൻവർ, നൗഫൽ നെക്രാജെ, അഷ്‌റഫ് കല്ലിങ്കാൽ, സാദിഖ് എം, അഷ്‌റഫ് ചെർക്കള, ഇബ്രാഹിം സാബിർ പ്രസംഗിച്ചു.
ഹംസത്ത് കെ പി സ്വാഗതവും ഇഖ്ബാൽ ടി കെ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന ജില്ലാ കൗൺസിൽ യോഗം പുതിയ കമ്മിറ്റിക്ക് രൂപം നൽകി.
ഭാരവാഹികൾ
പ്രസിഡണ്ട് : അബ്ദുറഹ്മാൻ നെല്ലിക്കട്ട,
ജന. സെക്രട്ടറി:
ഒ.എം ശിഹാബ്
ഓർഗനൈസിംഗ് സെക്രട്ടറി & മീഡിയ കോർഡിനേറ്റർ:
ടി കെ അൻവർ
ട്രഷറർ : സിയാദ് പി
സീനിയർ വൈസ് പ്രസിഡണ്ട് : നൗഫൽ നെക്രാജെ
വൈസ് പ്രസിഡണ്ട്: ഹംസത്ത് കെ പി
സാദിഖ് എം
ജോ. സെക്രട്ടറി :
അഷറഫ് ചെർക്കള
ഇഖ്ബാൽ ടി കെ
ഹസൈനാർ ഹിദായത്ത് നഗർ.
ഫോട്ടോ : സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ കാസറഗോഡ് ജില്ലാ സമ്മേളനം കല്ലട്ര മാഹിൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments