*അശാസ്ത്രീയമായ നിർമ്മാണം: ദേശീയപാത സർവീസ് റോഡിനരികിലെ ഓവു ചാൽ സ്ലാബുകൾ തകർന്നു തുടങ്ങി, ആശങ്കയിൽ യാത്രക്കാർ.*
കുമ്പള : നടപ്പാതകളിലെ ഇന്റർലോക്കുകൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇളകി തകർന്നതിന് പിന്നാലെ ദേശീയപാത സർവീസ് റോഡിനരികിലെ ഓവുചാലുകളിലെ മുകളിലത്തെ കോൺഗ്രീറ്റ് സ്ലാബുകൾ തകർന്നു തുടങ്ങിയത് യാത്രക്കാരുടെയും, വാഹന ഉടമകളുടെയും നെഞ്ചിടിപ്പ് കൂട്ടി.
കുമ്പള ദേവീ നഗർ,കുമ്പള ടൗൺ എന്നിവിടങ്ങളിലാണ് ഓവുചാലുകളിലെ മുകളിലത്തെ കോൺഗ്രീറ്റ് സ്ലാബുകൾ തകർന്നിട്ടുള്ളത്.മറ്റുള്ള സ്ഥലങ്ങളിലും സ്ലാബുകൾക്ക് സമാനമായ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്.ഇത് അടിയന്തിരമായി നന്നാക്കുന്നതിന് പകരം ദേശീയപാത നിർമ്മാണ കമ്പനി അധികൃതർ പ്ലാസ്റ്റിക് ബാരിക്കേഡ് വെച്ച് വീഴ്ച മറച്ചുവെക്കാനാണ് ശ്രമിച്ചതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.ഇടുങ്ങിയ സർവീസ് റോഡിലെ ബാരിക്കേഡ് വാഹനാപകടങ്ങൾക്ക് കാരണമായതായും നാട്ടുകാർ പറയുന്നുണ്ട്.
തലപ്പാടി-ചെങ്കള ദേശീയപാതയിൽ സർവീസ് റോഡ്,നടപ്പാത എന്നിവയുടെ നിർമ്മാണത്തിൽ അശാസ്ത്രിയതയുണ്ടെന്ന് നേരത്തെ തന്നെ നാട്ടുകാർ സൂചിപ്പിച്ചിരുന്നതാണ്. എന്നാൽ ബന്ധപ്പെട്ടവർ ഇത് ഗൗരവത്തിലെ ടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു. ഓവുചാലുകളും, കോൺക്രീറ്റ് സ്ലാബുകളും നിർമിക്കുമ്പോൾ നിർമ്മാണത്തിന് ആവശ്യമായ മെറ്റീരിയൽ ഉപയോഗിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.ഇത് തകർച്ചയ്ക്ക് കാരണമായതായി നാട്ടുകാർ പറയുന്നു.
അതിനിടെ കുമ്പള ടൗൺ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള അടിപ്പാതയ്ക്ക് സമീപത്തെ ഓവുചാലിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിക്കുന്നതായി കാൽനടയാത്രക്കാർ പരാതിപ്പെടുന്നുണ്ട്. കെട്ടിടങ്ങളുടെ മലിനജലം ദേശീയപാതചാലിലേക്ക് ഒഴുക്കിവിടുന്നതായി സംശയമുള്ളതായി കാൽനടയാത്രക്കാർ പറയുന്നു.ഇത് അന്വേഷണ വിധേയമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
ഫോട്ടോ:കുമ്പള ദേവി നഗറിൽ തകർന്ന ദേശീയപാത സർവീസ് റോഡിനരികിലെ ഓവുചാൽ സ്ലാബ്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments