*വിനോദ് തലപ്പള്ളിക്ക് തിരൂരിന്റെ യാത്രാമൊഴി.*
തിരൂർ : അന്തരിച്ച പ്രമുഖ മാധ്യമപ്രവർത്തകനും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും ആയിരുന്ന വിനോദ് തലപ്പള്ളിക്ക് തിരൂരിന്റെ യാത്രാമൊഴി.
സൗഹൃദവേദി തിരൂർ പൂങ്ങോട്ടുകുളം ഡോക്ടേഴ്സ് ഹാളിൽ നടത്തിയ അനുസ്മരണ പരിപാടിയിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും യാത്രാമൊഴി നേർന്നത്.
അനുസ്മരണ പ്രഭാഷണം നടത്തിയ മലയാളം സർവ്വകലാശാല രജിട്രാർ ഡോക്ടർ കെഎം ഭരതൻ സമൂഹത്തിലെ എല്ലാ മനുഷ്യരെയും ചേർത്തുനിർത്തിയ മഹാമനീഷിയായിരുന്നു വിനോദ് എന്ന് പറഞ്ഞു എല്ലാ സമയത്തും ആളുകളോട് സൗഹാർദവും സ്നേഹവും നിലനിർത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു വലുപ്പ ചെറുപ്പം ഇല്ലാതെ നന്നായി എല്ലാവരോടും പെരുമാറാൻ കഴിയുക എന്നത് വലിയ മാനസിക വിശാലതയുള്ളവർക്ക് മാത്രം കഴിയുന്ന കാര്യമാണ് രാഷ്ട്രീയത്തിനതീതമായി നല്ല മനസ്സിന് ഉടമയും വ്യക്തിത്വവുമായിരുന്നു വിനോദ് എല്ലാവരെയും സഹോദരന്മാരെ പോലെയാണ് അദ്ദേഹം കണ്ടത് നല്ല വാർത്തകൾ കണ്ടെത്തി നന്നായി റിപ്പോർട്ട് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു പത്രപ്രവർത്തകൻ എന്നതിനപ്പുറം ഒരു നല്ല മനുഷ്യൻ എന്ന പേര് ആർജിക്കാൻ കഴിഞ്ഞതാണ് വിനോദിനെ അടയാളപ്പെടുത്തുന്ന തെന്നും ഭരതൻ അഭിപ്രായപ്പെട്ടു.
സൗഹൃദവേദി തിരൂർ പ്രസിഡണ്ട് കെപിഒ റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു
സെക്രട്ടറി കെകെ അബ്ദുൽ റസാഖ് ഹാജി,ഗായകൻ ഫിറോസ് ബാബു, ഡോക്ടർ ഹസ്സൻ ബാബു, അബ്ദുൽ ഖാദർ കൈനിക്കര,പുത്തൻവീട്ടിൽ ബഷീർ, രാഹുൽ പുത്തൂരത്ത്, വികെ റഷീദ്, ഗോപിനാഥ് ചേന്നര , ജലീൽ കൈനിക്കര, പിഎ റഷീദ്, സമദ് പ്ലസന്റ്, ചിറക്കൽ ഉമ്മർ,നാസർ കൊട്ടാരം, പിൻപുറത്ത് ശ്രീനിവാസൻ , അൻവർ സാദത്ത് ചോമയിൽ,മുജീബ് പൊന്നാനി,സലാം മുതുവാട്ടിൽ,സിഎംസി അബ്ദുൽ ഖാദർ, ഷുക്കൂർ പറവണ്ണ, സിദ്ദീഖ് ഹാജി തറമ്മൽ, റഹീം മേച്ചേരി,ഹമീദ് ഹാജി കൈനിക്കര, ഇ അലവിക്കുട്ടി, കെഎം ഹനീഫ, പാറയിൽ ഫസലു , കരിം മേച്ചേരി , അബൂബക്കർ വള്ളിക്കാഞ്ഞിരം, കെപി മുത്തു ,ഇസ്മായിൽ മാസ്റ്റർ, സിപി സുലൈമാൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ : പ്രമുഖ മാധ്യമ പ്രവർത്തകനായിരുന്ന വിനോദ് തലപ്പള്ളിയുടെ മുഖ്യ അനുസ്മര പ്രഭാഷണം മലയാളം സർവ്വകലാശാല രജിസ്ട്രാർ ഡോക്ടർ കെഎം ഭരതൻ നിർവഹിക്കുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments