*കുമ്പള ഉപജില്ല കായിക മേളക്ക് ജി എസ് ബി എസ് കുമ്പള ആതിഥ്യമരുളും; വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി *
കുമ്പള : 68-ാമത് കുമ്പള ഉപജില്ലാ സ്കൂൾ കായിക മേള ഒക്ടോബർ 6 7, 8, 9 തീയതികളിൽ കുമ്പള ഗവ. സീനിയർ ബേസിക് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
കായികമേളയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അശോക് എം. അധ്യക്ഷത വഹിച്ചു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള, പഞ്ചായത്ത് അംഗങ്ങളായ രമേശ് ഭട്ട്, ഹമീദ് കൊയിപ്പാടി, സമീർ കുമ്പള, മൊയ്തീൻ അസീസ്, അലി കുമ്പള എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ വിജയകുമാർ പി. സ്വാഗതവും പി.ടി.എ പ്രസിഡന്റ് പ്രസാദ് നന്ദിയും പറഞ്ഞു.
ചെയർമാൻ: വി.പി. അബ്ദുൽ ഖാദർ (കുമ്പള പഞ്ചായത്ത് പ്രസിഡന്റ്)
വൈസ് ചെയർമാൻമാർ: ബൽക്കീസ് (പഞ്ചായത്ത് വൈസ് പ്രസിഡന്റ്), പ്രസാദ് കുമാർ (പി.ടി.എ പ്രസിഡന്റ്)
ജനറൽ കൺവീനർ: അശോക് എം. (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ)
കൺവീനർ: വിജയകുമാർ പി. (പ്രധാനാധ്യാപകൻ, ജി.എസ്.ബി.എസ്. കുമ്പള)
ഓർഗനൈസിങ് സെക്രട്ടറി: അഹമ്മദ് ജുബൈർ
ട്രഷറർ: അശോക് എം.
മീഡിയ ആൻഡ് പബ്ലിസിറ്റി ചെയർമാൻ: അഷ്റഫ് കർള, കൺവീനർ രവി മുല്ലച്ചേരി,ഭക്ഷണം ചെയർമാൻ: മഞ്ജുനാഥ ആൽവ, കൺവീനർ ഹരീശ്വരൻ, പ്രോഗ്രാം; ചെയർമാൻ അസീസ് കളത്തൂർ, കൺവീനർ പ്രസൂതി പി.ടി, സ്വീകരണം: ചെയർമാൻ ബൽക്കീസ്, കൺവീനർ റസീന, ലോ ആൻഡ് ഓഡർ ചെയർമാൻ: അനൂപ് കൃഷ്ണ കുമ്പള സി.ഐ, കൺവീനർ മുസ്തഫ, വെൽഫെയർ ചെയർമാൻ: ഫാത്തിമ ഇനാസ് ഫവാസ് , കൺവീനർ ശ്രീവദ്യ.
ശബ്ദം, വേദി, പന്തൽ: ചെയർമാൻ രമേഷ് ഭട്ട്, കൺവീനർ സുനോജ്; മൈതാനം ഉപകരണങ്ങൾ: ചെയർമാൻ ഹമീദ് കൊയിപ്പാടി, കൺവീനർ സാജു വി.കെ,ട്രോഫി: ചെയർമാൻ എ.കെ. ആരിഫ്, കൺവീനർ അബ്ദുൽ റഹിമാൻ റിയാസ്; ടെക്നിക്കൽ: ചെയർമാൻ പൃഥ്വിരാജ് ഷെട്ടി, കൺവീനർ പ്രിയ; ഫിനാൻസ് : ചെയർമാൻ എം.പി. ഖാലിദ്, കൺവീനർ പുഷ്പനാഥ് പി.കെ. എന്നിവരെയും തെരഞ്ഞെടുത്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments