Breaking News

*ഇശൽ ഗ്രാമം അനുസ്മരണ യോഗം സംഘടിപ്പിച്ചു.*

മൊഗ്രാൽ : ജനപ്രിയ ഗാനങ്ങളുടെ ശില്പിയായ "കോഴിക്കോട് അബൂബക്കർ'' മാപ്പിളപ്പാട്ട് ഗാനശാഖയ്ക്ക് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തത്.

-സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ

മൊഗ്രാൽ. കേരളക്കരയിലെ അറിയപ്പെടുന്ന മാപ്പിള കലാകാരനും,സംഗീത സംവിധായകനും,പ്രമുഖ തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കറിന്റെ  (അവുക്ക) നിര്യാണത്തിൽ മൊഗ്രാൽ മോയിൻകുട്ടി വൈദ്യർ സ്മാരക കേന്ദ്രം-സ്കൂൾ ഓഫ് മാപ്പിള ആർട്സ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

 മൂവായിരത്തിലധികം അനശ്വര ഗാനങ്ങളുടെ ശില്പിയായ കോഴിക്കോട് അബൂബക്കർ മാപ്പിള ഗാനശാഖയ്ക്ക് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്ന് ഗാനരചയിതാവ് ഹമീദ് കോളിയടുക്കം അഭിപ്രായപ്പെട്ടു.എം എസ് മൊഗ്രാൽ ലൈബ്രറിയിൽ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 യോഗം എ എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു.എം എ മൂസ അധ്യക്ഷത വഹിച്ചു.സ്കൂൾ ഓഫ് മാപ്പിള ആർട്സ് കൺവീനർ കെ എം മുഹമ്മദ് സ്വാഗതം പറഞ്ഞു.എസ് കെ ഇഖ്ബാൽ,മുഹമ്മദ് കുഞ്ഞി മൈമൂൻ നഗർ എന്നിവർ കോഴിക്കോട് അബൂബക്കർ എഴുതിയ ഗാനങ്ങൾ ആലപിച്ചു.എ എം സിദ്ധീഖ് റഹ്മാൻ, എം എം റഹ്മാൻ,പി വി അൻവർ,ബി കെ സത്താർ,സി എച്ച് കാദർ,മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു.സി എം ജലീൽ കൊപ്പളം നന്ദി പറഞ്ഞു.

ഫോട്ടോ:സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാലിൽ സംഘടിപ്പിച്ച കോഴിക്കോട് അബൂബക്കർ അനുസ്മരണ പരിപാടി.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments