*മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ശാസ്ത്രമേള സംഘടിപ്പിച്ചു.*
മൊഗ്രാൽ : മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൽപി,യുപി, ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികൾക്കായി പ്രവൃത്തി പരിചയ മേള സംഘടിപ്പിച്ചു.
സോഷ്യൽ, സയൻസ്,മാത് സ്,ഐടി വിഷയങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രമേളയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. വർണ്ണക്കടലാസ് കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ,ചിരട്ട കൊണ്ടുള്ള ഉൽപന്ന നിർമ്മാണം,വിവിധതരം ക്യാരിബാഗുകളുടെ നിർമ്മാണം,ബിഡ്സ് നിർമ്മാണം,ഫാബ്രിക് പെയിന്റിങ്,മോഡലിംഗ്,വൈദ്യുതി വയറിങ് തുടങ്ങിയവയുടെ നിർമ്മാണത്തിൽ വിദ്യാർത്ഥികൾ മികവ് പുലർത്തി.
ശാസ്ത്രമേള പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം ഉദ്ഘാടനം ചെയ്തു.സ്കൂൾ എച്ച് എം ഷിജി ജി അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി എഫ് എച്ച് തസ്നീം സ്വാഗതം പറഞ്ഞു.പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് കരീം,മദർ പിടിഎ പ്രസിഡണ്ട് ഹസീന, എസ് എം സി വൈസ് ചെയർപേഴ്സൺ നജിമുന്നിസ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.പ്രോഗ്രാം കൺവീനർ അനൂജ നന്ദി പറഞ്ഞു.
ഫോട്ടോ : മൊഗ്രാൽ സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്രമേള പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം ഉദ്ഘാടനം ചെയ്യുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments