Breaking News

*മാധ്യമ ഫോട്ടോഗ്രാഫർ സി ടി ശരീഫിനെ തിരൂർ പ്രസ് ക്ലബ്ബ് അനുസ്മരിച്ചു*

തിരൂർ : ഒരാഴ്ച മുമ്പ് വിടപറഞ്ഞ തിരുനാവായ പട്ടർ നടക്കാവിലെ മുൻ തേജസ് ഫോട്ടോഗ്രാഫറും വിക്ടർ ജോർജ് പുരസ്കാര ജേതാവുമായ സി ടി ശരീഫ് എല്ലാവർക്കും മാതൃകയായിരുന്നുവെന്ന് തിരൂർ പ്രസ് ക്ലബ്ബിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു എല്ലാവരോടും സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും ആണ് അദ്ദേഹം പെരുമാറിയിരുന്നത് നീണ്ട 9 വർഷം തേജസ് ഫോട്ടോഗ്രാഫറായ  ശരീഫ് നാലുവർഷം തിരൂർ പ്രസ് ക്ലബ്ബിലും പിന്നീട് അഞ്ചുവർഷത്തോളം മലപ്പുറം പ്രസ് ക്ലബ്ബിലുമാണ് തേജസ് ഫോട്ടോഗ്രാഫറായി  പ്രവർത്തിച്ചത്. അതോടൊപ്പം സ്വന്തം നാട്ടിൽ സ്വന്തമായി ഫോട്ടോ സ്റ്റുഡിയോയും നടത്തിവന്നിരുന്നു. സാമൂഹ്യ രാഷ്ട്രീയ മത രംഗങ്ങളിൽ സജീവമായിരുന്ന ശരീഫിനെക്കുറിച്ച് സഹപ്രവർത്തകർക്കും നാട്ടുകാർക്കും എല്ലാം  നല്ലതു മാത്രമാണ് പറയാനുള്ളത്.

 പ്രകൃതിസ്നേഹം തുളുമ്പുന്ന ഫോട്ടോകളാണ് അദ്ദേഹം അധികവും പകർത്തിയിരുന്നത് തിരുന്നാവായയിൽ സ്ഥിരമായ എത്തിയിരുന്ന ദേശാടനക്കിളികളും അവിടുത്തെ താമര കൃഷിയും എന്നും അദ്ദേഹത്തിൻറെ ക്യാമറയിൽ പതിഞ്ഞിരുന്നു അദ്ദേഹം എടുത്ത ചിത്രങ്ങളാണ് എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നത് അർഹതക്കുള്ള അംഗീകാരം എന്ന നിലയിൽ വിക്ടർ ജോർജ് പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു വലുപ്പച്ചെറുപ്പം നോക്കാതെ ഒരിക്കൽ ഇടപഴകിയ അവർക്കെല്ലാം നല്ല അനുഭവങ്ങൾ മാത്രം ബാക്കി വെച്ചാണ് ശരീഫ് കടന്നുപോയിരിക്കുന്നത് ശരീഫിന്റെ മാതൃകായോഗ്യമായ പ്രവർത്തനങ്ങൾ തുടരുന്നതിനുള്ള പ്രതിജ്ഞയാണ് ഇത്തരം അനുസ്മരണ സമ്മേളനങ്ങളിൽ പുതുക്കേണ്ടത് എന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു തിരൂർ പ്രസ് ക്ലബ് പ്രസിഡണ്ട് പി കെ രതീഷ് അധ്യക്ഷത വഹിച്ചു മുതിർന്ന മാധ്യമപ്രവർത്തകൻ കെ പി ഓ റഹ്മത്തുള്ള അനുസ്മരണ പ്രഭാഷണം നടത്തി.  തിരൂർ പ്രസ് ക്ലബ് സെക്രട്ടറി എ.പി. ഷഫീഖ്, വൈസ് പ്രസിഡന്റ് വി.കെ. റഷീദ് തുടങ്ങിയവർ അനുസ്മരിച്ചു സംസാരിച്ചു.

ഫോട്ടോ : തിരൂർ പ്രസ് ക്ലബ്ബ് നടത്തിയ ഫോട്ടോഗ്രാഫർC. T. ശരീഫ് അനുസ്മരണ സമ്മേളനത്തിൽ . മുതിർന്ന മാധ്യമപ്രവർത്തകൻ കെ പി ഓ റഹ്മത്തുള്ള അനുസ്മരണ പ്രഭാഷണം നിർവഹിക്കുന്നു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments