*കോടി പതിയായ എംഎൽഎ യാചക വേഷത്തിൽ മുംബൈ തെരുവിൽ.*
മുംബൈ: കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള മഹാരാഷ്ട്ര എം.എല്‍.എ ഒരു ദിവസം യാചകന്റെ വേഷത്തില്‍ മുംബൈയിലെ തെരുവുകളില്‍ അലഞ്ഞു. ഘാട്കോപ്പര്‍ ഈസ്റ്റ് മണ്ഡലത്തിലെ എം.എല്‍.എയും മഹാരാഷ്ട്രയിലെ സമ്പന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളുമായ പരാഗ് ഷായാണ് സുരക്ഷാ സംവിധാനങ്ങളും ആഡംബര സൗകര്യങ്ങളും ഉപേക്ഷിച്ച് യാചകന്റെ വേഷം ധരിച്ച് ഘാട്കോപ്പര്‍ തെരുവിലിറങ്ങിയത്.
മണിക്കൂറുകളോളം അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല. യാചകന്റെ വേഷത്തിലുള്ള ഷാ തെരുവുകളിലൂടെ നടന്നുനീങ്ങുന്നതിന്റെയും ഭക്ഷണത്തിനും പണത്തിനുമായി ആളുകളോട് അഭ്യര്‍ഥിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ജൈന ആത്മീയഗുരു നമ്രമുനി നല്‍കിയ നിര്‍ദേശമാണ് വ്യത്യസ്തമായ ഈ ഉദ്യമത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ ദരിദ്രനായ ഒരാളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ ഒരു ദിവസം നേരിട്ട് അനുഭവിച്ചറിയണമെന്നായിരുന്നു ഗുരുവിന്റെ നിര്‍ദേശം. ഇതനുസരിച്ച് ഷാ സുരക്ഷാ ജീവനക്കാരെയും കാറുകളെയും വിലപിടിപ്പുള്ള വസ്തുക്കളെയും മാറ്റിനിര്‍ത്തി സാധാരണ യാചകന്റെ രൂപത്തിലേക്ക് മാറുകയായിരുന്നു.
തെരുവില്‍ ഇരുന്നും മറ്റുള്ളവരോട് ഭക്ഷണം അഭ്യര്‍ഥിച്ചും ഏതാനും മണിക്കൂറുകള്‍ അദ്ദേഹം ചെലവഴിച്ചു. ഭക്ഷണത്തിനും പണത്തിനുമായി മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്ന ഒരാളുടെ അവസ്ഥ അടുത്തറിയുകയായിരുന്നു ലക്ഷ്യം. പിന്നീട് വേഷവും മേക്കപ്പും മാറ്റി നേരത്തെ കണ്ടുമുട്ടിയ അതേ സ്ഥലങ്ങളിലേക്ക് അദ്ദേഹം തിരിച്ചെത്തി. അപ്പോള്‍ താന്‍ നേരത്തെ കണ്ട ആളുകളെ മറ്റൊരു കാഴ്ചപ്പാടില്‍ കാണാനും അവരുടെ ജീവിതസാഹചര്യങ്ങള്‍ നിരീക്ഷിക്കാനും അവസരം ലഭിച്ചു.
ഈ അനുഭവം ഗുരുവിനും മറ്റുള്ളവര്‍ക്കുമുന്നില്‍ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. 2024ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 3,383 കോടി രൂപയിലധികം ആസ്തിയുള്ളതായി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പ്രധാനമായും റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തിന്റെ ബിസിനസ് താല്‍പര്യങ്ങള്‍.
മഹാരാഷ്ട്ര നിയമസഭയിലെത്തുന്നതിന് മുമ്പ് അദ്ദേഹം ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments