Breaking News

*ചെക്ക്കേസ്; മാണി സി.കാപ്പന് ഒരു വർഷം തടവ് ; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എംഎൽഎ*

കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി വാഗ്ദാനം ചെയ്‌തു 2 കോടി രൂപ തട്ടിയെന്ന കേസിൽ മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ്. മുംബൈ കോടതിയാണ് ശിക്ഷ വിധിച്ചത്. മുംബൈയിലെ വ്യവസായി ദിനേശ് മേനോൻ നൽകിയ വഞ്ചനക്കേസിലാണ് നടപടി. ഒരുമാസത്തിനകം 5.3 കോടി പലിശ ഉൾപ്പെടെ നഷ്ടപരിഹാരം നൽകണം. ഇല്ലെങ്കിൽ മൂന്നുമാസംകൂടി തടവ് അനുഭവിക്കണം. ഒരു തെറ്റും ചെയ്തിട്ടില്ല കേസിനെ നിയമപരമായി നേരിടുമെന്നും എംഎൽഎ  പ്രതികരിച്ചു.
2010ൽ 2 കോടി രൂപ കടം വാങ്ങിയ ശേഷം 25 ലക്ഷം രൂപ മാത്രം മടക്കി നൽകി മാണി സി.കാപ്പൻ വഞ്ചിച്ചെന്നാണ് മുംബൈ സ്വദേശിയുടെ പരാതി. വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയായിരുന്നു കോടതി കേസെടുത്തത്. വഞ്ചനക്കേസ് റദ്ദാക്കണമെന്ന എംഎൽഎയുടെ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. നേരത്തേ ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്ന് മാണി സി.കാപ്പൻ പ്രത്യേക കോടതിയിൽനിന്ന് ജാമ്യം നേടി. സുപ്രീം കോടതി വരെ എത്തിയ കേസ് പിന്നീടു ഹൈക്കോടതിയിലേക്ക് റഫർ ചെയ്തിരുന്നു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments