Breaking News

*ജെൻസിയുടെ കരുത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ KSU-msf സഖ്യത്തിന് വമ്പിച്ച വിജയം.*

കണ്ണൂർ സർവകലാശാല തിരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ KSU-msf സഖ്യത്തിന് ശക്തമായ മുന്നേറ്റം.
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ കാസർഗോഡ് ജില്ലയിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടന്ന മുഴുവൻ കോളേജുകളിലും KSU-MSF  സഖ്യം ശക്തമായ മുന്നേറ്റം നടത്തി. വിവിധ കോളേജുകളിൽ യൂണിയൻ നിലനിർത്തുകയും,പലയിടങ്ങളിലും യൂണിയൻ പിടിച്ചടക്കുകയും ചെയ്തു.  കസർഗോഡ് ഗവൺമെന്റ് കോളേജിൽ ഒമ്പതിൽ ഒമ്പത് മേജർ സീറ്റുകളും ഭൂരിഭാഗം മൈനർ സീറ്റുകളും വിജയിച്ച് കോളേജ് യൂണിയൻ പിടിച്ചെടുത്തു.
അംബേദ്കർ കോളേജ് പെരിയ,സെന്റ് മേരീസ് കോളേജ് ചെറുപനത്തടി, ബജമോഡൽ കോളേജ്  എന്നിവിടങ്ങളിൽ കെ. എസ്. യു സഖ്യം യൂണിയൻ നിലനിർത്തി.മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിൽ ചെയർമാൻ, ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട പോസ്റ്റുകളിലും KSU-msf സഖ്യം വിജയിച്ചപ്പോൾ ചരിത്രത്തിലാദ്യമായി ഉദുമ ഗവൺമെന്റ് കോളേജിൽ യൂണിയൻ നേടി.ഐ.എച്ച്.ആർ.ഡി കോളേജിൽ KSU-MSF സഖ്യം മികച്ച പ്രകടനംകാഴ്ചവെച്ചു.ഫെെൻ ആർട്സ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സീറ്റുകളിൽ സഖ്യം വിജയം നേടി. വർഷങ്ങളായി SFI മാത്രം വിജയിച്ചിരുന്ന മുന്നാട് പീപ്പിൾസ്കോളേജിലും KSU-msf സഖ്യം മികച്ച മുന്നേറ്റം നടത്തി വിജയം സ്വന്തമാക്കി. വർഗീയത ഉയർത്തിപ്പിടിച്ച് തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള ABVP-യുടെയും അതേ പാതയിൽ വർഗീയ ചേരുവകൾ സൃഷ്ടിച്ച് മുന്നേറാനുള്ള SFI-യുടെയും ശ്രമങ്ങൾക്കെതിരായ ശക്തമായ ജനാധിപത്യ പ്രതികരണമായാണ് പുതിയ ജെൻസി തലമുറ തങ്ങൾക്കും ഈ വമ്പിച്ച വിജയം നൽകിയതെന്ന് കെ. എസ്. യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ അറിയിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments