Breaking News

*​ഡിജിറ്റൽ കേരളത്തിൽ ഇമെയിലുകൾക്ക് മറുപടിയില്ല; കാസർകോട്ടെ സർക്കാർ ഓഫീസുകളുടെ അനാസ്ഥയ്‌ക്കെതിരെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന നജീബിന്റെ പരാതി*

​കാസർകോട് :ഡിജിറ്റൽ വൽക്കരണത്തിന്റെയും ഇ-ഓഫീസ് സംവിധാനങ്ങളുടെയും കാലഘട്ടത്തിലും സർക്കാർ ഓഫീസുകളിൽ നിന്ന് ഔദ്യോഗിക ഇമെയിലുകൾക്ക് മറുപടി ലഭിക്കുന്നില്ലെന്ന് പരാതി. കാസർകോട് ജില്ലാ കളക്ടറേറ്റ്, പി.ഡബ്ല്യു.ഡി (PWD), ആർ.ടി.ഒ (RTO) തുടങ്ങിയ പ്രധാന സർക്കാർ ഓഫീസുകളുടെ അനാസ്ഥയ്‌ക്കെതിരെ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും അഞ്ചാം വാർഡ് മെമ്പറുമായ അർഫാന നജീബ് മുഖ്യമന്ത്രിക്ക് പരാതി നൽകി.

​സാധാരണക്കാരുടെ പരാതികളും വിവിധ ആവശ്യങ്ങളും ഉന്നയിച്ച് ഒരു ജനപ്രതിനിധി ഔദ്യോഗികമായി അയക്കുന്ന ഇമെയിൽ സന്ദേശങ്ങൾ പോലും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നത് ഭരണനിർവ്വഹണത്തിലെ ഗുരുതരമായ വീഴ്ചയാണെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

​കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനും ഡിജിറ്റൽവൽക്കരണത്തിനും മുൻഗണന നൽകുമ്പോൾ, കാസർകോട്ടെ ചില സർക്കാർ ഓഫീസുകൾ ഇതിനോട് തികഞ്ഞ മുഖംതിരിവാണ് കാണിക്കുന്നത്. ഉത്തരവാദിത്തപ്പെട്ട ഓഫീസുകളിൽ നിന്നുള്ള ഈ നിസ്സഹകരണവും കാലതാമസവും ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസത്തെയാണ് ബാധിക്കുന്നത്.

​സർക്കാർ സംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്ന ഉദ്യോഗസ്ഥരുടെ ഈ അലംഭാവത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും, ഇമെയിൽ സന്ദേശങ്ങൾക്ക് സമയബന്ധിതമായി മറുപടി നൽകുന്നതിനുള്ള കർശന നിർദ്ദേശം ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് നൽകണമെന്നും അർഫാന നജീബ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments