Breaking News

*കാൽപന്തു കളിയുടെ ആരവവുമായി പൂർവ്വവിദ്യാർത്ഥി സംഘടന*


തിരൂർ : 125 വർഷം പഴക്കമുള്ള ഗവൺമെൻ്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന മാതൃകാപരമായ പ്രവർത്തന ശൈലികൊണ്ട് ജനഹൃദയങ്ങളിൽ സ്ഥാനം നേടുന്നു.സ്കൂളിന് ആവശ്യമായ ഓഡിറ്റോറിയം നിർമ്മിച്ചു കൊടുത്തുകൊണ്ട് 125-ാം വാർഷികാഘോഷ സമയത്ത് പ്രവർത്തനം ആരംഭിച്ച സംഘടന സ്കൂളിൻ്റെ വികസനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തുവരുന്നുകാൽപന്തുകളിയുടെ ഈറ്റില്ലമായ മലപ്പുറം ജില്ലയിൽ, തിരൂരിൽ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ പഴയകാല ഫുട്ബോൾ കളിക്കാരെ ഫുട്ബോൾ കളത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് പൂർവ്വ വിദ്യാർത്ഥി സംഘടന. ഒക്ടോബർ 25 ഞായറാഴ്ച പൂർവ്വ വിദ്യാർത്ഥികളുടെ ടീമുകളേയും സ്കൂളിലെ ടീമുകളേയും കോർത്തിണക്കിക്കൊണ്ടുള്ള ഏകദിന ഫുട്ബോൾ മാമാങ്കത്തിന് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് സാക്ഷ്യം വഹിക്കാൻ പോകുന്നു. രാവിലെ 7 മണി മുതൽ ആദ്യ റൗണ്ട് മത്സരങ്ങളും വൈകുന്നേരം നാലുമണി മുതൽ ഫൈനൽ റൗണ്ട് മത്സരങ്ങളും നടക്കും.ഇത്തരമൊരു സംരംഭം ഇതാദ്യമായിരിക്കുമെന്ന് സംഘാടകർ അവകാശപ്പെടുന്നു. മുഴുവൻ ഫുട്ബോൾ പ്രേമികളെയും ഒക്ടോബർ 25 ഞായറാഴ്ച രാവിലെ 7 മണി മുതൽ നടക്കുന്ന ഈ ഫുട്ബോൾ മേളയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.പത്രസമ്മേളനത്തിൽ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് അഡ്വ വിക്രമകുമാർ മുല്ലശ്ശേരി, വൈസ് പ്രസിഡണ്ട് സൈതലവി മാസ്റ്റർ, ജന:സെക്രട്ടറി അസീസുൽ ഹഖ് അടീപ്പാട്ട്, ടൂർണമെൻറ്  കമ്മിറ്റി ഭാരവാഹികളായ അൻവർ സാദത്ത് അടീപ്പാട്ട്, ബേബി പുത്തുപ്പാട്ട്, ഖാലിദ് കെ.വി, രക്ഷാധികാരി അബ്ബാസ് അടീപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments