Breaking News

*സൗഹൃദവേദി തിരൂർ നോവൽ പുരസ്കാരം അമ്മാർ കീഴുപറമ്പിന് സമർപ്പിച്ചു*

തിരൂർ : വൈക്കം മുഹമ്മദ് ബഷീറിനോളം ലളിതമായി മലയാളത്തിൽ നോവലുകൾ ആവിഷ്കരിച്ച വലിയ എഴുത്തുകാരനാണ്  അമ്മാർ  കീഴുപറമ്പ് എന്ന് പ്രശസ്ത മലയാളം സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.  സൗഹൃദവേദി തിരൂരിന്റെ നോവൽ പുരസ്കാരം അമ്മാർ കീഴ്പറമ്പിന്റെ ഇഖാമ എന്ന നോവലിന് സമർപ്പിച്ചുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.  പ്രവാസികളുടെ ജീവിതം അടിസ്ഥാനമാക്കി യാഥാർത്ഥ്യബോധത്തോടെ നോവൽ  ഇഖാമ രചിച്ച അമ്മാറിനെ മലയാള സാഹിത്യലോകം ഇനിയും തിരിച്ചറിയേണ്ടതുണ്ട് ഈ നോവൽ നെടുവീർപ്പുകളോടെ  അല്ലാതെ എനിക്ക് വായിച്ചു തീർക്കാൻ ആയിട്ടില്ല. 
പ്രവാസത്തിന്റെ കണ്ണീരിൽ കുതിർന്ന യഥാർത്ഥ ചിത്രങ്ങളാണ് ഇഖാമ കോറിയിട്ടിരിക്കുന്നത്.
ഈ നോവൽ മലയാളിയുടെ മനസ്സിനെ പിടിച്ചു ഉലക്കുക തന്നെ ചെയ്യും . പത്തേമാരിക്കും ആടുജീവിതത്തിനും  ഒപ്പമാണ് ഈ നോവലിന്റെ സ്ഥാനം അദ്ദേഹം പറഞ്ഞു. സൗഹൃദവേദി തിരൂർ പ്രസിഡൻ്റ് കെപിഒ റഹ്മത്തുല്ല  അധ്യക്ഷതവഹിച്ചു. പ്രവാസി സാഹിത്യകാരൻ സത്യജിത്ത് വാരിയത്ത്, സെക്രട്ടറി കെകെ റസാക്ക് ഹാജി,  മാധ്യമം മുൻ ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കൽ, ഗൾഫ് ചന്ദ്രിക മുൻ ചീഫ് എഡിറ്റർ പി അഹമ്മദ് ശരീഫ്, മലയാളം ന്യൂസ് മുൻ ദമാം ബ്യൂറോ ചീഫ് പിഎഎം ഹാരിസ്, ചരിത്ര വിഭാഗം പ്രൊഫസർ ഡോ. മഞ്ജുഷ ആർ വർമ്മ, ഗായകൻ ഫിറോസ് ബാബു, അഡ്വ: വിക്രംകുമാർ, കൈനിക്കര അബ്ദുൽ ഖാദർ, പ്രതീപ് പയ്യോളി, ആദം കൈനിക്കര, റിഫ ഷെലീസ്, ഗഫൂർ കുറുമാടൻ, സാഹിത്യകാരൻ ഫിറോസ് ഖാൻ പരപ്പനങ്ങാടി, ലത്തീഫ് കുറ്റിപ്പുറം, ദേവൻ കെ പുരം , സാഗർ അബ്ദുള്ള, ടികെ ആറ്റക്കോയ , കെപി ഫസൽ, മുനീർ കുറുമ്പടി, എന്നിവർ സംസാരിച്ചു. 
തിരൂർ സ്കൂൾ ഓഫ് ഫൈനാട്സിലെ വിദ്യാർത്ഥികൾ ആയ ഡോ ഗോപിക, അനുശ്രീ, തസ്‌നിയ , ജയകൃഷ്ണൻ എന്നീ കുട്ടികൾ തൽസമയം വരച്ച ഇഖാമ നോവലിലെ കാലിഗ്രാഫിക് ചിത്രങ്ങൾ അവർ തന്നെ നോവലിസ്റ്റ് അമ്മാർ കീഴുപറമ്പിന് കൈമാറി.

ഫോട്ടോ : *സൗഹൃദവേദി തിരൂർ  നോവൽ പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അമ്മാർ കീഴുപറമ്പിന്  സമർപ്പിച്ചപ്പോൾ*


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments