*ഓപ്പറേഷൻ തൂഫാൻ: നിരവധി ലഹരിക്കേസുകളിലെ പ്രതി കാപ്പ നിയമപ്രകാരം അറസ്റ്റിൽ*
കാഞ്ഞങ്ങാട് : നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കാഞ്ഞങ്ങാട് കുറുന്തൂർ സ്വദേശി പി.എം. അബ്ദുൾ സഫ്വാനെയാണ് (31) 'ഓപ്പറേഷൻ തൂഫാൻ' കർശനമാക്കുന്നതിന്റെ ഭാഗമായി ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
ഹോസ്ദുർഗ്, നീലേശ്വരം പോലീസ് സ്റ്റേഷനുകളിലായി എട്ടോളം മയക്കുമരുന്ന് കേസുകളിൽ ഇയാൾ പ്രതിയാണ്. മയക്കുമരുന്ന് കടത്ത്, വിൽപന, ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെടുന്ന അബ്ദുൾ സഫ്വാനെതിരെ 2024-ൽ ജില്ലാ കളക്ടർ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ, കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ കാറിൽ കടത്തുകയായിരുന്ന 12.75 ഗ്രാം മയക്കുമരുന്നുമായി കൂട്ടാളിയോടൊപ്പം പടന്നക്കാട് വെച്ച് ഹോസ്ദുർഗ് പോലീസ് വീണ്ടും പിടികൂടി. തുടർന്നാണ് ഇയാൾക്കെതിരെ വീണ്ടും കാപ്പ ചുമത്താൻ നടപടിയുണ്ടായത്.
കാസറഗോഡ് ജില്ലാ പോലീസ് മേധാവി പി. നിധിൻരാജ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.വി. അനിൽകുമാറിന്റെ മേൽനോട്ടത്തിൽ ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈൻ, സബ് ഇൻസ്പെക്ടർ സി.വി. പ്രേമൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വി. ശ്രീജേഷ്, വി.ആർ. സനോജ്, സിവിൽ പോലീസ് ഓഫീസർ പി. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments