Breaking News

*മുളിയാർ പഞ്ചായത്തിൽ പാലപ്പൂവൻ ഗ്രാമസഭകൾ ചേരുന്നു.*

ബോവിക്കാനം : “മുളിയാറിന്റെ സ്വന്തം പാലപ്പൂവൻ ആമ” എന്ന സന്ദേശമുയർത്തി മുളിയാർ ഗ്രാമ പഞ്ചായത്തിൽ പാലപ്പൂവൻ ഗ്രാമസഭകൾ സംഘടിപ്പിക്കും. പാലപ്പൂവൻ ആമയുടെ ആവാസകേന്ദ്രങ്ങൾ ഉൾപ്പെടുന്ന ഏഴ് വാർഡുകളിൽ പ്രത്യേകമായാണ് ഗ്രാമസഭകൾ വിളിച്ചുചേർക്കുന്നത്.

സാർവദേശീയ തലത്തിൽ തന്നെ വംശനാശ ഭീഷണി നേരിടുന്ന പാലപ്പൂവൻ ആമയെ മുളിയാറിലൂടെ ഒഴുകുന്ന പയസ്വിനിപ്പുഴയിൽ സംരക്ഷിക്കുന്നതിനും ഇതുസംബന്ധിച്ച അവബോധം ജനങ്ങളിലെത്തിക്കുന്നതിനുമാണ് പാലപ്പൂവൻ ഗ്രാമസഭകൾ സംഘടിപ്പിക്കുന്നത്.

മുളിയാർ ഗ്രാമ പഞ്ചായത്തിൽ നടന്ന ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി.) യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി. കെ. പുഷ്പകുമാരി അധ്യക്ഷത വഹിച്ചു. ബി.എം.സി. കൺവീനർ ഷറീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.

പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. കെ. ചന്ദ്രൻ, ബി.ആർ.സി. ജില്ലാ കൺവീനർ പി. കെ. മുകുന്ദൻ എന്നിവർ ക്ലാസെടുത്തു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ചെറ്റത്തോട് പ്രഭാകരൻ, പി. ജയകൃഷ്ണൻ, നസീർ മൂലടുക്കം, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. പ്രേമലത, പരിസ്ഥിതി പ്രവർത്തകരായ ബി. അഷ്റഫ്, രാഘവൻ നെയ്യങ്കയം,
 ഇ. സുധീഷ് എന്നിവർ പ്രസംഗിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments