Breaking News

*ക്ഷാമബത്ത; ജീവനക്കാരെയും പെൻഷൻ കാരെയും സർക്കാർ ചേർത്തു പിടിച്ചു: എൻ.ജി.ഒ അസോസിയേഷൻ.*

കാഞ്ഞങ്ങാട് : കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ഷാമ ബത്തയും ക്ഷാമാശ്വാസവും അനുവദിച്ചു സംസ്ഥാനത്തെ ജീവനക്കാരെയും പെൻഷൻ കാരെയും സർക്കാർ ചേർത്തു പിടിച്ചതായി കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം അഭിപ്രായപ്പെട്ടു.
ഈ സർക്കാരിന്റെ കാലയളവിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾക്ക് കുടിശ്ശിക ഉണ്ടാവില്ല എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാലിക്ക പെട്ടിരിക്കുകയാണ്. കഴിഞ്ഞ പത്തുവർഷക്കാലം ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിനു പിണറായി സർക്കാരിന് ഒത്താശ ചെയ്ത ഇടതുപക്ഷ സർവീസ് സംഘടനകൾ നടത്തുന്ന ദുഷ് പ്രചാരണം അർഹിക്കുന്ന അവജ്ഞയോടെ ജീവനക്കാർ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
സിവിൽ സർവീസിനു നൽകിയ വാക്ക് പാലിച്ച മുഖ്യമന്ത്രിക്കും സർക്കാരിനും അഭിവാദ്യമർപ്പിച്ച് കൊണ്ട് എൻ.ജി.ഒ അസോസിയേഷൻ കാഞ്ഞങ്ങാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ നടത്തിയ ആഹ്ലാദ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
      ബ്രാഞ്ച് സെക്രട്ടറി ഷഫീക്ക് തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം ബ്രിജേഷ് പൈനി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എം വിജയകുമാരൻ നായർ, സഞ്ജീവൻ അച്ചാംതുരുത്തി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ ജയകുമാർ, പി ബാബുരാജ്, ജയദീപ്, മനോജ് കുമാർ, ഗിരീഷ്കുമാർ,ജയേഷ് എന്നിവർ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് ട്രഷറർ രാജീവൻ എം വി നന്ദി പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments