Breaking News

ഹൊസ്ദുർഗ്ഗ് ഉപജില്ല കേരള സ്കൂൾ കലോത്സവം: പ്രധാന വേദിയുടെ പന്തൽ കാൽനാട്ട് കർമ്മം നടന്നു.

അമ്പലത്തറ : ഒക്ടോബർ 30, 31 നവംബർ 2, 3,4 തീയ്യതികളിലായി അമ്പലത്തറ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന 65 മത് ഹൊസ്ദുർഗ്ഗ്‌ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയുടെ പന്തൽ കാൽനാട്ട് ചടങ്ങ് നടന്നു. ബേക്കൽ ഡി.വൈ.എസ്.പി കെ.വിനോദ് കുമാർ പന്തൽ കാൽനാട്ട് കർമ്മം നിർവഹിച്ചു. ലൈറ്റ് ആൻഡ് സൗണ്ട് ചെയർമാൻ പി. തമ്പാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. സോയ മുഖ്യാതിഥിയായി പങ്കെടുത്തു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ടും  സംഘാടകസമിതി ചെയർ പേഴ്സണുമായ  ഡോക്ടർ സി. കെ.സബിത കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാരായണൻ മാടിക്കാൽ, സ്കൂൾ മുൻ അധ്യാപകൻ കെ. അബൂബക്കർ മാസ്റ്റർ, രാജൻ മീങ്ങോത്ത്, പി. ജയകുമാർ, മനോജ് അമ്പലത്തറ, രജീഷ് പറമ്പത്ത്, കെ. കെ. വിജയകുമാർ, രഞ്ജിത്ത് എതിർക്കയ, ടി. ആർ.രഞ്ചേഷ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പി.വി. രാജേഷ് സ്വാഗതവും സ്റ്റേജ് ആൻഡ് പന്തൽ കൺവീനർ അനിൽകുമാർ ഫിലിപ്പ് നന്ദിയും പറഞ്ഞു. ഒക്ടോബർ 30 31 തീയതികളിൽ  സ്റ്റേജ് ഇതര മത്സരങ്ങളും നവംബർ 2, 3, 4 തീയതികളിലായി സ്റ്റേജ് മത്സരങ്ങളും അരങ്ങേറും.
.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments