*തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയുടെ ഏജൻ്റായി പ്രവർത്തിക്കുന്നു.* *കൃഷ്ണൻ കോട്ടുമല*
മലപ്പുറം : സുതാര്യവും നീതിപൂർവ്വവുമായി നടത്തേണ്ട രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ച
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ്കുമാറിനെ തൽസ്ഥാനത്തു തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.എം.പി മലപ്പുറം ജില്ലാ കൗൺസിലിൻ്റെ നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ സെക്രട്ടറി വാസു കാരയിൽ അധ്യക്ഷത വഹിച്ചു. സി.പി.കാർത്തികേയൻ,പി. അബ്ദുൾ ഗഫൂർ, എം.ബി രാധാകൃഷ്ണൻ,പി.കെ പീറ്റർ, ഏ .കെ. വണ്ടൂർ, മുഹമ്മദ്കുട്ടി ഒഴുകൂർ, കെ.പിഗോപിനാഥൻ, പി.സഹദേവൻ, എം.പി സുധീർ കെ.പുരം സദാനന്ദൻ, കെ.നാസർ അലി, കെ.എം ജോസ്, വിൻസെൻ്റ് എ ഗോൺസാഗ, പി.സുനിൽകുമാർ,പ്രസാദ് എടക്കര, ബഷീർ പുത്തൻ വീട്ടിൽ,രാജീവ് പുറത്തൂർ, കബീർ അമ്പാരത്ത്, ബാലകൃഷ്ണൻ പള്ളിപ്പുറം, ബഷീർ വലിയാട്ട്,സുധീശൻ വള്ളിക്കുന്ന്,എം.പി ജയശ്രീ,രമണി ഗംഗാധരൻ,കെ,ബൈജേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണ മെന്നാവശ്യപ്പെട്ട് സി.എം.പി മലപ്പുറം ജില്ലാ കൗൺസിൽ മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ഉൽഘാടനംചെയ്യുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments