Breaking News

*സൗഹൃദവേദി തിരൂർ നോവൽ പുരസ്കാരം അമ്മാർ കിഴുപറമ്പിന്*

തിരൂർ : സൗഹൃദവേദി തിരൂർ പ്രഥമ നോവൽ പുരസ്ക്കാരത്തിന് അമ്മാർ കിഴുപറമ്പ് എഴുതിയ ഇഖാമ എന്ന നോവൽ തെരഞ്ഞെടുത്തു.
ഒക്ടോബർ 18 ഞായറാഴ്ച വൈകീട്ട് 3.30 ന് തിരൂർ പൂങ്ങോട്ടുകുളം ഡോക്ടേഴ്സ് ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാ കൃഷ്ണൻ അവാർഡ് സമർപ്പിക്കും.
ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ആദ്യ കാല പ്രവാസ ജീവിതത്തിൻ്റെ പച്ചയായ നോവൽ ആവിഷ്കാരമാണ് ഇഖാ മ.വാക്കില്ലാതെ പോയ ആദ്യകാല മലയാളികളുടെ കടൽ യാത്രയാണ് നോവലിന്റെ ഇതിവൃത്തം.
വർത്തമാന കാലഘട്ടത്തിൽ ആദ്യകാല ഗൾഫ് കുടിയേറ്റത്തെ കുറിച്ച് അറിയുവാനുള്ള ഒരു നോവൽ കൂടിയാണ് ഇഖാമ.
പേജ് ഇന്ത്യയാണ് ഈ നോവൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് . മരുഭൂമിയിലെ മഴമേഘങ്ങൾ,ഹാജി ഫ്രം ഇന്ത്യ, കലക്ടർ സ്നേഹത്തിൻ്റെ കൈ യൊപ്പ്, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സിനിമയും ജീവിതവും, എരഞ്ഞോളി മൂസയുടെ പാട്ടുജീവിതം പകർത്തിയ മിഹ്റാജ് രാവിലെ ഇശൽ പരിമളം, യുഎഇ രാഷ്ട്രപിതാവ്, ഷെയ്ഖ് സാഹിദിന്റെ ജീവചരിത്ര ഗ്രന്ഥം , ഷാഹിദ് നന്മയുടെ സാരഥി,ദി പയനിയർ ഓഫ് ദി നേഷൻ (ഇംഗ്ലീഷ് ) സ്ട്രോക്ക് അതിജീവന പാഠങ്ങൾ, ഏറനാടൻ മനുഷ്യജീവിതത്തിന്റെ കഥ പറയുന്ന അരക്ഷിതൻ എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. കേരള സഹൃദയ വേദിയുടെ 2006 ലെ പത്രപ്രവർത്തക പുരസ്കാരവും,ദുബായ് ചിരന്തനയുടെ 2019 ലെ മാധ്യമ പുരസ്കാരവും ലഭിച്ചു.
പരിപാടിയിൽ മാധ്യമം മുൻ ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കൽ,മലയാളം ന്യൂസ് സൗദി ബ്യൂറോ ചീഫ് പി എ എം ഹാരിസ്,മലയാളം സർവകലാശാല ചരിത്ര വിഭാഗം പ്രൊഫസർ ഡോക്ടർ മഞ്ജുഷ ആർ വർമ്മ, പബ്ലിക് റിലേഷൻ മുൻ ജോയിൻ ഡയറക്ടർ പി എ റഷീദ്, മിഡിൽ ഈസ്റ്റ് ചന്ദ്രിക മുൻ ചീഫ് എഡിറ്റർ പി  അഹമ്മദ് ഷെരീഫ്,  ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ വൈസ് പ്രസിഡൻ്റ് ബഷീർ മാടാല,പ്രമുഖ പ്രവാസി എഴുത്തുകാരൻ സത്യജിത്ത് വാരിയത്ത് എന്നിവർ പങ്കെടുക്കും.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments