Breaking News

*കാസര്‍കോട് ഖാസിയായി കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ നാളെ ചുമതലയേൽക്കും*

കാസര്‍കോട് : കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയായി സമസ്ത ജനറല്‍ സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് നാളെ ചുമതലയേല്‍ക്കും. വൈകുന്നേരം നാലിന് തളങ്കര മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി പരിസരത്ത് നടക്കുന്ന ചടങ്ങ് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഖാസിയെ ശിരോവസ്ത്രമണിയിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും. 

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി, മംഗളൂരു ഖാസി നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സമസ്ത ദക്ഷിണ കന്നഡ പ്രസിഡന്റ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കാസര്‍കോട് സംയുക്ത മുസ് ലിം ജമാഅത്ത് പ്രസിഡന്റ് എന്‍.എ നെല്ലിക്കുന്ന്, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ കരീം കോളിയാട്, സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ കെ.എ മുഹമ്മദ് ബഷീര്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments