*സമസ്ത സെന്റിനറി: ചെങ്കള സർക്കിൾ തസ്കിയ സമ്മേളനം സമാപിച്ചു.*
ചെർക്കള : 'നൂറ് പ്രകാശ വർഷങ്ങൾ' എന്ന പ്രമേയത്തിൽ നടക്കുന്ന സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എസ്.വൈ.എസ് ചെങ്കള സർക്കിളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'തസ്കിയ സമ്മേളനം' സമാപിച്ചു.
ചെർക്കള സദ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ സുന്നി അബ്ദുല്ല പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് നടന്ന ഔദ്യോഗിക ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്.എ. അബ്ദുൽ ഹമീദ് മൗലവി ആലംപാടി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകൻ മുഹമ്മദ് റഫീഖ് സഅദി അൽ അർഷദി ദേലംപാടി മുഖ്യപ്രഭാഷണം നിർവഹിച്ചു. ആത്മീയതയുടെയും സത്വൃത്തരുടെയും പ്രാധാന്യത്തെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം സദസ്സിന് നവ്യാനുഭവമായി മാറി.
തുടർന്ന് നടന്ന മഹ്ളറ ബൈത്തിന് അബ്ദുന്നാസർ സഖാഫി തുരുത്തി നേതൃത്വം നൽകി. സയ്യിദ് യു.പി.എസ് നിസാമുദ്ദീൻ ജൗഹരി പ്രാർത്ഥന നടത്തി. എസ്.വൈ.എസ് ചെങ്കള സർക്കിൾ പ്രസിഡണ്ട് അബ്ബാസ് നായന്മാർമൂല അധ്യക്ഷത വഹിച്ചു.
ഷാഫി സഖാഫി എണിയാടി, അബ്ദുൽ മജീദ് അമാനി, അബ്ദുൽ ഖാദർ മദനി, സി.എം.എ ചേരൂർ, ജലീൽ എളിഞ്ചിക, ഷാഫി ഹാജി ബേവിഞ്ച, മുനീർ എർമാളം, ആസിഫ് ആലംപാടി, ഉമർ എർമാളം, ശാഫി തൈവളപ്പ്, തുടങ്ങിയവർ സംബന്ധിച്ചു.
സർക്കിൾ സെക്രട്ടറി സഫ്വാൻ ആലംപാടി സ്വാഗതവും സ്വാഗതസംഘം കൺവീനർ റഈസ് ചേരൂർ നന്ദിയും പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments