Breaking News

*മൊഗ്രാൽ മെക് 7 ഹെൽത്ത് ക്ലബ്ബ് രണ്ടാം വാർഷികം: ജില്ലാതല മെഗാ സംഗമത്തിന് മുന്നോടിയായി മൊഗ്രാലിലും, കുമ്പളയിലും വിളംബര ജാഥ സംഘടിപ്പിച്ചു.*

മൊഗ്രാൽ : പ്രഭാത വ്യായാമ കൂട്ടായ്മയായ മൊഗ്രാൽ മെക് 7 ഹെൽത്ത് ക്ലബ്ബിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ജില്ലാ തല മെഗാ സംഗമത്തിന്റെ പ്രചരണാർത്ഥം വിവിധ പരിപാടികൾ  സംഘടിപ്പിച്ചു.ജില്ലയിലെ മെക് 7 ഹെൽത്ത് ക്ലബ് അംഗങ്ങളുടെ മെഗാ സംഗമമാണ് ഒക്ടോബർ 20,21 തീയതികളിലായി മൊഗ്രാൽ ഗവ:വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്നത്. മൊഗ്രാൽ, കുമ്പള,പട്ട്ള, പള്ളിക്കര, തൃക്കരിപ്പൂർ,പടന്ന, ചെറുവത്തൂർ തുടങ്ങിയ സ്ഥലങ്ങളിലെ വനിതാ അംഗങ്ങളടക്കം 350-ഓളം പേർ മെഗാ സംഗമത്തിൽ പങ്കെടുക്കും.

 ഇതിന്റെ പ്രചരണാർത്ഥം ക്രിക്കറ്റ്, ഫുട്ബോൾ ടൂർണമെന്റുകൾ സംഘടിപ്പിച്ചിരുന്നു. കുമ്പളയിലും, മൊഗ്രാലിലും തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതൽ വിളംബര ജാഥ സംഘടിപ്പിച്ചു. കുമ്പളയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ജഗന്നാഥ ഷെട്ടി,മൊഗ്രാലിൽ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.മെക് 7 ജില്ലാ കോഡിനേറ്റർ എം മാഹിൻ മാസ്റ്റർ,ഏരിയ കോഡിനേറ്റർമാരായ റിയാസ് കരീം,ടികെ ജാഫർ, ട്രെയിനർമാരായ എം എ അബൂബക്കർ സിദ്ദീഖ്,ടി എ ജലാൽ,ശരീഫ് ദീനാർ എന്നിവർ എന്നിവർ നേതൃത്വം നൽകി.

പരിപാടിയോടനുബന്ധിച്ച് 20ന് ചൊവ്വാഴ്ച രാത്രി 7മണി മുതൽ ഇശൽഗ്രാമത്തിലെ കലാകാരന്മാരും, സ്കൂൾ-മദ്രസ വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് കലാ വിരുന്നൊരുക്കും. 21ന് ബുധനാഴ്ച രാവിലെ 6:15ന് വ്യായാമം.ക്യാപ്റ്റൻ സലാഹുദ്ദീൻ നേതൃത്വം നൽകും.ശേഷം മെഗാ സംഗമം മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. അബ്ദുൽഖാദർ,മെക് 7 ബ്രാൻഡ് അംബാസിഡർ അറക്കൽ ബാവ, നോർത്ത് സോണൽ അസി:കോഡിനേറ്റർ നിയാസ് എകരൂർ,ഡോ: ഇസ്മായിൽ മുജദ്ദിദി,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ അസീസ് കളത്തൂർ, അഷ്റഫ് കർള, ബൽക്കീസ് എം ഗഫാർ,പൃഥ്വിരാജ് ജഗന്നാഥ ഷെട്ടി,ജമീലാ-ഹസ്സൻ, ആയിശാ-റിയാസ്, നസീറാ-ഖാലിദ്, ഫസൽ പേരാൽ തുടങ്ങിയ സാമൂഹിക- സാംസ്കാരിക- വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.തുടർന്ന് പ്രഭാത ഭക്ഷണം.

 മെഗാ സംഗമത്തിൽ മെക് 7 സംസ്ഥാന പ്രതിനിധികളായ പ്രസീനാ-സുരേഷ്, മുർഷിദ ടീച്ചർ,റൈന സൈനുദ്ദീൻ,മുസ്തഫ പെരുവണ്ടൂർ,ഡോ: ഷാഫി കളത്തിങ്കൽ, ഹമീദ് കോകൻചേരി, നാസർ പണ്ടിക്കാടൻ, ജില്ലാ കോഡിനേറ്റർമാരായ എൻ എ മുനീർ, അബ്ദുസ്സലാം പി വി,വ്യാപാരി വ്യവസായി കുമ്പള യൂണിറ്റ് സെക്രട്ടറി സത്താർ ആരിക്കാടി,പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,സന്നദ്ധ സംഘടനാ പ്രതിനിധികളായ എ എം സിദ്ധീഖ് റഹ്മാൻ,അൻവർ അഹ്മദ് എസ്, സെഡ് എ മൊഗ്രാൽ,ബദറുദ്ദീൻ ദിനാർ എന്നിവർ സംബന്ധിക്കും. ട്രെയിനർ എം എ അബൂബക്കർ സിദ്ദീഖ് എം എ പറയും.

ഫോട്ടോ:മെക് 7 ജില്ലാതല മെഗാ സംഗമത്തിന് മുന്നോടിയായി പ്രചരണാർത്ഥം കുമ്പളയിലും,മൊ ഗ്രാലിലും സംഘടിപ്പിച്ച വിളംബര ജാഥ.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments