Breaking News

*അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ കുലകൊത്തൽ ചടങ്ങ് നടന്നു. ഒക്ടോബർ 27ന് നടക്കുന്ന പത്താമുദയത്തോടനുബന്ധിച്ചാണ് ചടങ്ങ് നടന്നത്.*

വെള്ളിക്കോത്ത് :തുലാപ്പിറവിയോടെ ഇനി ക്ഷേത്രങ്ങളിലും കാവുകളിലും ദേവസ്ഥാനങ്ങളിലും തറവാടുകളിലും തെയ്യങ്ങൾ നിറഞ്ഞാടും. തുലാം പത്തോട് കൂടി നടക്കുന്ന പത്താമുദയ ത്തോട് കൂടിയാണ് ഉത്സവ ദിന രാത്രങ്ങൾക്ക് തുടക്കമാവുക. അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് ഒക്ടോബർ 27ന് നടക്കുന്ന പത്താമുദയത്തിന്റെ ഭാഗമായി കുലകൊത്തൽ ചടങ്ങ് നടന്നു. ക്ഷേത്രത്തിൽ എത്തിയ ആചാര സ്ഥാനികരും ദേവസ്ഥാന ഭാരവാഹികളും മറ്റു ഭക്തജനങ്ങളും ദേവീദേവന്മാരെ വണങ്ങി വാഴക്കുല കൊത്തിയെടുക്കുന്നതിന് നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളിൽ എത്തിച്ചേർന്ന് വാഴക്കുലകൾ കൊത്തിയെടുത്തു. ക്ഷേത്ര അവകാശികളായ കിഴക്കുപുറം കുഞ്ഞമ്മ, കുഞ്ഞി പുതിയ വീട് രാജേഷ്, തൈവളപ്പിൽ കാരിച്ചി എന്നിവരുടെ ഭവനങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്നുമാണ് ക്ഷേത്രത്തിലേക്ക് ആവശ്യമായ വാഴക്കുലകൾ കൊത്തിയെടുത്തത്. തുടർന്ന് ക്ഷേത്രത്തിൽ എത്തിച്ച വാഴകുലകൾ ജലമൊഴിച്ച് ശുദ്ധി ചെയ്തതിന് ശേഷം  ദേവസ്ഥാന ആചാര സ്ഥാനികർ, കൂട്ടായി കാർ, ദേവസ്ഥാനം പ്രസിഡണ്ട്,സെക്രട്ടറി മറ്റു ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ  പൂജാവിധികൾക്ക് ശേഷം ക്ഷേത്രത്തിൽ സൂക്ഷിച്ചു. പഴുത്ത വാഴക്കുലകൾ ഒൿടോബർ 27ന് ക്ഷേത്രത്തിൽ നടക്കുന്ന പത്താമുദയ ചടങ്ങുകൾക്ക് ഉപയോഗിക്കും....


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments