*സൈനുൽ ആബിദീൻ വധക്കേസ്: മുഴുവൻ പ്രതികളെയും വെറുതെവിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണം — വെൽഫെയർ പാർട്ടി*
കാസർകോട് : എസ്ഡിപിഐ പ്രവർത്തകൻ സൈനുൽ ആബിദീൻ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട വിധിക്കെതിരെ സർക്കാർ അടിയന്തരമായി അപ്പീൽ നൽകണമെന്ന് വെൽഫെയർ പാർട്ടി
കാസർകോട് ജില്ലാ പ്രസിഡന്റ് ടി കെ അഷ്റഫ് ആവശ്യപ്പെട്ടു.
കാസർകോട് ജില്ലയിൽ സംഘ്പരിവാർ പ്രവർത്തകർ പ്രതികളാകുന്ന കേസുകളിൽ ആരോപണവിധേയർ തുടർച്ചയായി വെറുതെ വിടപ്പെടുന്നത് ഗൗരവമായി കാണണം. ഇത്തരം വിഷയങ്ങളിൽ പോലീസിന്റെ അന്വേഷണത്തിലും പ്രോസിക്യൂഷന്റെ അലംഭാവത്തിലും
സംഭവിക്കുന്ന വീഴ്ചകളാണോ പ്രതികൾ രക്ഷപ്പെടാൻ കാരണമാകുന്നത് എന്ന് സമഗ്രമായി പരിശോധിക്കേണ്ടതുണ്ട്. കൊലപാതകക്കേസുകളിലെ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് കാസർകോടിൻ്റെ സമാധാനാന്തരീക്ഷത്തെ തകർക്കാനും സമൂഹത്തിൽ നിയമസംവിധാനങ്ങളോടുള്ള വിശ്വാസ്യത തകർക്കാനും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ഇടയാക്കും. ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനും നിയമനടപടികൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും സർക്കാരിന്റെ ഭാഗത്തുനിന്ന് ജാഗ്രതയുണ്ടാകണം.
സൈനുൽ ആബിദീൻ വധക്കേസിലെ കോടതിവിധി നിയമപരമായി പരിശോധിച്ച് അപ്പീൽ ഉൾപ്പെടെയുള്ള തുടർനടപടികൾ സർക്കാർ ഉടനടി സ്വീകരിക്കണമെന്ന് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments