Breaking News

*'സുധാകരനെ KPCC പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുകച്ച് പുറത്ത് ചാടിച്ചത്, UDF കൺവീനറെ ഒറ്റപ്പെടുത്താൻ ശ്രമം'*

മുഖ്യമന്ത്രി വി ഡി സതീശനെ ലക്ഷ്യം വെച്ച് രൂക്ഷ വിമർശനവുമായി യുഡിഎഫ് അടൂ‍ർ പ്രകാശ്. കെ സുധാകരനെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുകച്ച് പുറത്ത് ചാടിച്ചത് പോലെ യുഡിഎഫ് കൺവീനറെയും ഇത് പോലെ പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമം ഉണ്ടോയെന്ന് താനും സംശയിക്കുന്നുവെന്നാണ് അടൂർ പ്രകാശിൻ്റെ പ്രതികരണം. 'ഈ പോക്ക് കാണുമ്പോൾ യുഡിഎഫ് കൺവീനറെ ഒറ്റപ്പെടുത്താൻ ഒരു ശ്രമം ഉണ്ടോയെന്ന് സംശയിക്കുന്നു എന്നായിരുന്നു ചോദ്യത്തിന് ഉത്തരമായി അടൂർ പ്രകാശ് പറഞ്ഞത്. ഇതിൻ്റെ തുടർച്ചായായാണ് കെ സുധാകരനെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുകച്ച് പുറത്ത് ചാടിക്കുകയായിരുന്നെന്ന് അടൂർ പ്രകാശ് വെളിപ്പെടുത്തിയത്. 'കെ സുധാകരൻ കെപിസിസി പ്രസിഡൻ്റ് ആയിരുന്നു, അദ്ദേഹത്തെ ഒറ്റപ്പെടുത്തി അദ്ദേഹത്തെ ഒരു രീതിയിൽ കൊണ്ടുവന്ന് എത്തിച്ചാണ് കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുകച്ച് പുറത്ത് ചാടിക്കുന്നത്. അത് ഇന്നയാൾ പുകച്ച് പുറത്ത് ചാടിച്ചു എന്ന് ഞാൻ പറയുന്നില്ല. സുധാകരനെപ്പോലെ ഒരാളെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് യഥാർത്ഥത്തിൽ പുകച്ച് ചാടിച്ചു' എന്നായിരുന്നു അടൂർ പ്രകാശിൻ്റെ പ്രതികരണം. ഇതിന് പിന്നിൽ ഒരു ഉപജാപക സംഘം ഉണ്ടെന്നും അടൂർ പ്രകാശ് തുറന്നടിച്ചു.
മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ ജനങ്ങൾക്ക് ഒരു സംശയം ഉണ്ടാകാൻ പാടില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. 'സംശയം ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് ജനങ്ങൾ ചോദിക്കുന്നു എങ്കിൽ ഞാൻ ഇന്ന ആവശ്യത്തിനായി ഇന്ന ആളിനൊപ്പം പോയതാണ് എന്ന പറയാനുള്ള ഒരു ചങ്കൂറ്റം കാണിക്കണം എന്ന അഭിപ്രായമാണ് വ്യക്തിപരമായി എനിക്കുള്ളതെന്നാ'യിരുന്നു അടൂർ പ്രകാശിൻ്റെ പ്രതികരണം. ഡൽഹിയിലെ സംസ്ഥാനത്തിൻ്റെ പ്രതിനിധിയെയും ഭരണപരിഷ്കാര കമ്മീഷൻ്റെ ചെയർമാനെയും നിയമിച്ച ക്യാബിനറ്റ് തീരുമാനം എടുത്ത ദിവസം ഓരേ വേദിയിൽ ഒരുമിച്ച് ഉണ്ടായിട്ടും വി ഡി സതീശൻ ആ വിവരം പറഞ്ഞില്ലെന്നും അടൂർ പ്രകാശ് വെളിപ്പെടുത്തി. പിറ്റേന്ന് പത്രവാർത്തകളിലൂടെയാണ് ഈ വിവരം അറിഞ്ഞത്. അതുകൊണ്ടാണ് മാധ്യമങ്ങൾ ചോദിച്ചപ്പോൾ സത്യം പറഞ്ഞതെന്നാണ് അടൂർ പ്രകാശിൻ്റെ വെളിപ്പെടുത്തൽ. വിവാദ വാർത്താ സമ്മേളനം ഉണ്ടായതിൻ്റെ തൊട്ട് തലേന്ന് മസ്ക്കറ്റ് ഹോട്ടലിലാണ് താനും മുഖ്യമന്ത്രിയും അഭ്യന്തര മന്ത്രിയും മറ്റുമന്ത്രിമാരും പങ്കെടുത്ത ജയ് ഹിന്ദ് ടിവിയുടെ ഒരു പരിപാടി നടന്നിരുന്നു എന്നായിരുന്നു അടൂർ പ്രകാശ് പറഞ്ഞത്. അന്നത്തെ ക്യാബിനറ്റ് തീരുമാനമാണ് പിറ്റേ ദിവസത്തെ പത്രത്തിലൂടെ ഞാൻ വായിക്കുന്നത്. എന്നെ പറഞ്ഞ് ബോധ്യപ്പെടുത്തണം എന്ന് ഞാൻ പറയുന്നില്ല. ഒരു ​ഗവൺമെൻ്റ് എന്ന നിലയിൽ ക്യാബിനറ്റ് എടുക്കുന്ന എല്ലാ തീരുമാനവും യുഡിഎഫ് കൺവീനർ എന്ന നിലയിൽ അറിയണമെന്ന് ഞാൻ പറയില്ല. പക്ഷെ എന്തൊക്കെ കാര്യങ്ങൾ അറിയിക്കണം എന്തൊക്കെെ അറിയിച്ച് കൂട എന്നത് സംബന്ധിച്ച് ഒരു സാമാന്യബോധം എന്നെ സംബന്ധിച്ച് ഉള്ളതിനാലാണ് മാധ്യമ സുഹൃത്തുക്കൾ ചോദിച്ചപ്പോൾ ആ ചോദ്യത്തിന് മറുപടി പറഞ്ഞത് എന്നായിരുന്നു അടൂർ പ്രകാശ് പറഞ്ഞത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments