*ഇന്ന് ദേശിയ പക്ഷിനീരിക്ഷണ ദിനം* *തിരുന്നാവായയിൽ168 ഇനം പക്ഷികൾ,പട്ടിക പുറത്തിറക്കി*
തിരുനാവായ : ദേശീയ പക്ഷി നിരീക്ഷണ ദിനത്തിന്റെ ഭാഗമായി കേരളം വനം വനൃജീവി വകുപ്പിന്റെയും മമ്പാട് എം ഇ എസ് ലെ ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജിയും യുനൈറ്റഡ് നാഷ്ണൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെയും റി എക്കൗ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സും പക്ഷി നിരീക്ഷണവും ശ്രദ്ധേയമായി.ഇതിൻ്റെ മുന്നോടിയായി നടന്ന പക്ഷി സർവ്വേയിൽ കണ്ടെത്തിയ 168 ഇനം പക്ഷികളുടെ ലിസ്റ്റും ഇതോടൊപ്പം പുറത്തിറങ്ങി. പെയിൻ്റഡ് സ്റ്റോർക്കിൻ്റെ ( വർണ്ണ കൊക്ക്) ഇവിടേക്കുള്ള തിരിച്ച് വരവ് സർവേയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.കൂടാതെ ദേശാടക പക്ഷികൾ അടക്കം നിരവധി പക്ഷികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവും ശ്രദ്ധിക്കപ്പെട്ടു.തിരുന്നാവായ എം എം ടി ഹാളിൽ നടന്ന ചടങ്ങിൽ സോഷ്യൽ ഫോറസ്റ്ററി നോർത്ത് സർക്കിൾ കോഴിക്കോട് കണ്സർവേറ്റർ ആർ. കീർത്തി ഐ .എഫ് . എസിൻ്റെ സാനിധ്യത്തിൽ തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം പി മുഹമ്മദ് കോയ ജില്ല സോഷ്യൽ ഫോറസറ്ററി അസിസ്റ്റൻ്റ് കൺസർവേറ്റർ കെ എ മുഹമ്മദ്സൈനുൽ ആബിദിന് പക്ഷികളുടെ പുതുക്കിയ പട്ടിക കൈമാറി.റി എകൗ പ്രസിഡണ്ട് പൂവത്തിങ്കൽ റഷീദ് അധ്യക്ഷത വഹിച്ചു. ചിറക്കൽ ഉമ്മർ പദ്ധതി പരിചയപ്പെടുത്തി.ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ അനിൽ കെ ,മമ്പാട് എം ഇ എസ് കോളേജ് സുവോളജി ഡിപ്പാർട്ട്മെന്റിലെ ഡോ: ശ്രീകല എൽ.കെ, ബിനു.സി, എം കെ സതീഷ് ബാബു , സി കിളർ , ടി പി രാജേഷ് എന്നിവർ സംസാരിച്ചു.ബന്തർ കടവ്, എടക്കുളം, പല്ലാർ പാടം എന്നിവിടങ്ങളിൽ പക്ഷി നിരീക്ഷണം നടത്തി.പക്ഷി നിരീക്ഷകരായഎം സ്വാദിഖ്, ശ്രീനില കെ.ടി, നസ്റുദ്ധീൻ തിരൂർ, നജീബ് പുളിക്കൽ, സൽമാൻ കരിമ്പനക്കൽ നിരീക്ഷണത്തിന് നേതൃത്വം നൽകി.തുടർന്ന് ബോധവൽക്കരണ ക്ലാസും അഭിമുഖവും സംഘടിപ്പിച്ചു. മീമ്പാട് എംഇഎസ് കോളേജിലെ സുവോളജി ഡിപ്പാർട്ട്മെൻറ് വിദ്യാർത്ഥികൾ ചർച്ചയിൽ പങ്കെടുത്തു.പ്രാദേശിക തലത്തിലുള്ള പ്രധാന പക്ഷികളുടെ ഫോട്ടോ പ്രദർശനവും നടന്നു. കെ വി മുഹമ്മദ് കുട്ടി മാസ്റ്റർകെ വി ഉണ്ണികുറുപ്പ്,ടി കെ അലവിക്കുട്ടി,മുളക്കൽ മുഹമ്മദാലി,സതീശൻ കളിച്ചാത്ത്,സി വി സുലൈമാൻ എന്നിവർ നേതൃത്വം നൽകി.തുടർന്ന് പങ്കെടുത്തവർക്കുള്ള വനം വകുപ്പ് നൽകുന്ന പ്രത്യേക സർട്ടിഫിക്കറ്റ് വിതരണം നടന്നു. ഫോറസ്റ്റ് വാച്ചർ അയ്യപ്പൻ കുറുമ്പത്തൂർ, എ.പി അബ്ദുൽ വാഹിദ്,ഷംസുദ്ദീൻ കുന്നക്കാട്ടിൽ,ലത്തീഫ് കുറ്റിപ്പുറം,സഫിയ ടീച്ചർ എന്നിവർ പങ്കെടുത്തു.
ചിത്രം :തിരുന്നാവായയിലെ പുതുതായി കണ്ടെത്തിയ പക്ഷികളെ ഉൾപ്പെടെയുള്ള പുതുക്കിയ പക്ഷി പട്ടികസോഷ്യൽ ഫോറസ്റ്ററി നോർത്ത് സർക്കിൾ കോഴിക്കോട് കണ്സർവേറ്റർ ആർ. കീർത്തി ഐ .എഫ് . എസിൻ്റെ സാനിധ്യത്തിൽ തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം പി മുഹമ്മദ് കോയ ജില്ല സോഷ്യൽ ഫോറസറ്ററി അസിസ്റ്റൻ്റ് കൺസർവേറ്റർ കെ എ മുഹമ്മദ്സൈനുൽ ആബിദിന് നൽകി പ്രകാശം ചെയ്യുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments