Breaking News

*എം ഇ എസ് സംസ്ഥാന ശാസ്ത്രമേള നവംബർ 21ന് തിരൂർ എം ഇ എസ്സിൽ* *24 സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും*

കേരള എം ഇ എസ് സ്കൂൾ എജ്യുക്കേഷൻ ബോർഡിന്റെ  ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല സയൻസ്, മാത്‌സ്, സോഷ്യൽ സയൻസ് -മേള - സൈനോവ 26(SciNova-26)2026 നവംബർ 21 ശനിയാഴ്ച തിരൂർ എം ഇ എസ് സ്കൂളിൽ വച്ച് നടക്കുകയാണ്. ശാസ്ത്രമേളയിൽ എം ഇ എസ് സംസ്ഥാന സെക്രട്ടറി ഡോക്ടർ അബ്ദുൽ റഹീം ഫസൽ വിശിഷ്ടാതിഥിയായും ഐ എസ് ആർ  മുൻ ഡയറക്ടറും പ്രമുഖ ശാസ്ത്രജ്ഞനുമായ ഇ കെ കുട്ടി മുഖ്യാതിഥി യായും പങ്കെടുക്കും. എം ഇ എസ് ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന 24 സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ മേള യിൽ മാറ്റുരയ്ക്കും. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവിധ പ്രദർശനങ്ങളും മത്സരങ്ങളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സൈനോവ എന്നതിൽ Sci എന്നാൽ സയൻസ്, Nova എന്നാൽ പുതിയ നക്ഷത്രം അല്ലെങ്കിൽ പുതിയ വെളിച്ചം. ഓരോ കുട്ടിയും നൂതനമായ ആശയങ്ങളും കണ്ടെത്തലുകളുമുള്ള ഓരോ നക്ഷത്രമാണ്. അതുകൊണ്ടുതന്നെ സയൻസ്, മാത്‌സ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ അവർക്കുള്ള അറിവും പ്രഗൽഭ്യവും പങ്കുവെക്കാനുള്ള തിളക്കമാർന്ന വേദിയാവുകയാണ് സൈനോവ-26.പാഠപുസ്തകത്തിനപ്പുറം പഠനം കൊണ്ടുപോകുക, കുട്ടികളിൽ ജിജ്ഞാസ, ശാസ്ത്രബോധം, യുക്തിചിന്ത, സർഗ്ഗാത്മകത, പ്രശ്നപരിഹാര ശേഷി, ഗവേഷണ മനോഭാവം, നിരീക്ഷണ പാടവം, നൂതന ആശയങ്ങൾ എന്നിവ വളർത്തുക എന്നതാണ് സൈനോവയുടെ പ്രധാന ലക്ഷ്യം. കുട്ടികൾ കണ്ടും, അറിഞ്ഞും, അനുഭവിച്ചും, അവതരിപ്പിച്ചും പഠിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ശാസ്ത്രമേളയുടെപ്രധാന ആകർഷണങ്ങൾ*1. റോബോട്ടിക്സ് & എ.ടി.എൽ:*കുട്ടികൾ സ്വന്തമായി നിർമ്മിച്ച റോബോട്ടുകളും നൂതന കണ്ടുപിടിത്തങ്ങളും ഇവിടെ പ്രദർശിപ്പിക്കും. കുട്ടികളുടെ സാങ്കേതിക കഴിവും പ്രശ്നപരിഹാര ചിന്തയും ഇതിലൂടെ കാണാം.*2. ആർട്ട് ഗാലറി:*വിദ്യാർത്ഥികളുടെ ഭാവനയും കഴിവുകളും, ഇതുവരെ അവർ ചെയ്തിട്ടുള്ള പ്രവർത്തനങ്ങളുമാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. ചിത്രങ്ങൾ, പെയിന്റിംഗുകൾ, ക്രാഫ്റ്റ് വർക്കുകൾ എന്നിവയിലൂടെ കുട്ടികളുടെ കഴിവുകൾ പ്രകടമാക്കുന്ന വേദിയാണിത്.*3. പുരാവസ്തു മ്യൂസിയം:*ഭൂതകാലത്തിലേക്കുള്ള ഒരു യാത്രയാണിത്. പഴയ കാലത്തെ വസ്തുക്കളും ചരിത്ര അവശിഷ്ടങ്ങളും കണ്ട് നമ്മുടെ പൈതൃകത്തെക്കുറിച്ച് മനസ്സിലാക്കാം.*4. തിരൂരിന്റെ പ്രാദേശിക ചരിത്രം:*നമ്മുടെ സ്വന്തം നാടായ തിരൂരിന്റെ ചരിത്രം, സംസ്കാരം, പ്രശസ്ത വ്യക്തികൾ, പൈതൃകം എന്നിവയെക്കുറിച്ച് കുട്ടികൾ തയ്യാറാക്കിയ പ്രദർശനം.*5. ലാംഗ്വേജ് ഫെസ്റ്റ്:*ഭാഷകളുടെ വൈവിധ്യവും പ്രത്യേകതകളും, മനോഹാരിതയും ഒന്നിച്ചു ചേരുന്ന പ്രൗഢമായ വേദി.*6. ഹാലോവീൻ തീം:*രസകരമായ രീതിയിൽ പഠനം. സർഗ്ഗാത്മകതയും ഭാവനയും നിറഞ്ഞ ഹാലോവീൻ അലങ്കാരങ്ങളും പ്രവർത്തനങ്ങളും കുട്ടികൾ തന്നെ ഒരുക്കുന്നു.*7. മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം:*മനുഷ്യ ശരീരത്തിന്റെ ഘടനയും പ്രവർത്തനവും ആരോഗ്യവും എങ്ങനെ കാത്തുസൂക്ഷിക്കാം എന്നതിനെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനുള്ള അവസരം.*8. മോണ്ടിസ്സോറി സ്റ്റാൾ:*ചെറിയ കുട്ടികൾ തന്നെ പ്രവർത്തനങ്ങളിലൂടെ പഠിക്കുന്ന കുട്ടി കേന്ദ്രീകൃത പഠനരീതി. കളിയിലൂടെ പഠനം എങ്ങനെ എന്ന് നേരിൽ കാണാം.*9. ഭക്ഷ്യ മേള:*രക്ഷിതാക്കൾ ഒരുക്കുന്ന രുചികരവും വൈവിധ്യവും നിറഞ്ഞ ഭക്ഷണ മേള.10. പുസ്തകമേള        വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ  പത്രസമ്മേളനത്തിൽ പങ്കെടുത്തവർ1. കെ എം ഡി മുഹമ്മദ്- എം ഇ എസ് എജുക്കേഷൻ ബോർഡ് സെക്രട്ടറി2. സലാം പി ലില്ലിസ് - സെക്രട്ടറി എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂർ3. പി എ റഷീദ്- വൈസ് ചെയർമാൻ  എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂർ4. നജുമുദീൻ കെ - ജോയിന്റ് സെക്രട്ടറി  എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂർ5. വി എൻ ബാലകൃഷ്ണൻ- എം ഇ എസ് എജ്യൂ ക്കേഷൻ ബോർഡ് ഡയറക്ടർ6. മധുസൂദനൻ വി പി- പ്രിൻസിപ്പൽ എംഇ സെൻട്രൽ സ്കൂൾ തിരൂർ7. ബെന്നി പി ടി - വൈസ് പ്രിൻസിപ്പൽ -  എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂർ8. ഷിബു പി പി - സി സി എ കോഡിനേറ്റർ 9. പീറ്റർ സി പൗലോസ് - സയൻസ് മേധാവി10. വിപിൻ എം സി- പ്രോഗ്രാം കൺവീനർ11. ശോഭന എം കെ  പി ർ ഒ 12. അഫ്സൽ - പി ആർ ഒ


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments