*കൂപ്പുകുത്തി പൊന്നിന് വില; ഒറ്റയടിക്ക് 3760 രൂപ കുറഞ്ഞു*
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 3760 രൂപ കുറഞ്ഞു. ഇതോടെ 92,080 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയിലുമെത്തിയിട്ടുണ്ട്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്. കഴിഞ്ഞ കുറച്ചുദിവസമായി സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണവില ഇടിയാൻ കാരണമായതെന്നാണ് വിലയിരുത്തൽ. സ്വർണവില വീണ്ടും ഒരു ലക്ഷത്തിന് താഴെ ആയതോടെ വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാർക്ക് ആശ്വാസമാണ്.വരും ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. അന്താരാഷ്ട്ര വിപണിയിലെ പ്രവണതകൾക്ക് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ സ്വർണവില തുടർച്ചയായി താഴുകയായിരുന്നു. ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.
*സ്വർണ വിലത്തകർച്ച; സ്വർണം പണയം വെച്ചവർ ആശങ്കയിൽ*
സ്വർണ വിലയിൽ ഉണ്ടാകുന്ന കുറവ് സ്വർണപ്പണയ വായ്പ എടുത്തവരിൽ ആശങ്ക സൃഷ്ടിക്കുന്നു. വിപണിമൂല്യം ഇടിയുന്നതോടെ വായ്പാ മൂല്യവും ഈടിന്റെ മൂല്യവും തമ്മിലുള്ള അന്തരം വർധിക്കുന്നത് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും. സ്വർണത്തിന്റെ വിപണിമൂല്യം കുറയുന്നതിനനുസരിച്ച് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അധിക സ്വർണമോ തുകയോ നൽകാൻ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടാകാം. നിശ്ചിത സമയത്തിനുള്ളിൽ പണമോ സ്വർണമോ അടയ്ക്കാൻ കഴിയാതെ വന്നാൽ ഈട് ലേലം ചെയ്യപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments