Breaking News

*പ്രവർത്തന മികവിനായുള്ള 'പരസ്പരവു'മായി ഒളവറ ഗ്രന്ഥാലയം*

തൃക്കരിപ്പൂർ : ഗ്രന്ഥശാലകളുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കി ശക്തിപ്പെടുത്തുക പുതിയ ആശയങ്ങളും സർഗാത്മകമായ പരിപാടികളും നടപ്പിലാക്കുന്നതിനാവശ്യമായ സൗഹൃദ കൂട്ടായ്മ വളർത്തുക എന്ന ലക്ഷ്യത്തോടെ ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശമനുസരിച്ചുള്ള 'പരസ്പരം'പരിപാടി ഒളവറ ഗ്രന്ഥാലയം ഹാളിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി പി.വി.ദിനേശൻ ഉദ്ഘാടനം ചെയ്തു.       ചടങ്ങിൽ കാസർഗോഡ് ജില്ലാ സ്കൂൾ കായിക മേളയിൽ ലോംഗ് ജംപിൽ ഒന്നാം സ്ഥാനം നേടിയ ബാലവേദി അംഗം ഒ.ശ്രീമയയെ ഉപഹാരം നൽകി അനുമോദിച്ചു.       ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ അധ്യക്ഷനായി.സെക്രട്ടറി സി.ദാമോദരൻ,ലൈബ്രേറിയൻ കെ.സജിന, വനിതാ വേദി പ്രസിഡണ്ട് ശ്രീജ സന്തോഷ്,കൺവീനർ ആശാ പവിത്രൻ,കെ.കണ്ണൻ, ടി.വി.ഗോപി,കെ.മുകുന്ദൻ,പി.പി.ശശിധരൻ,കാരള കുഞ്ഞിക്കണ്ണൻ, കെ.പി.ഗ്രീഷ്മ,കെ.വി.സുരേന്ദ്രൻ,ഒ.ഷിബ തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ : ജില്ലാ സ്കൂൾ കായിക മേളയിൽ ലോംഗ് ജംമ്പിൽ ഒന്നാം സ്ഥാനം നേടിയ ബാലവേദി അംഗം ഒ.ശ്രീമയയെ താലൂക്ക് ജോ:സെക്രട്ടറി പി.വി.ദിനേശൻ ഉപഹാരം നൽകി അനുമോദിക്കുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments