Breaking News

*അഷ്റഫ് മഞ്ചേശ്വരത്തിന് ചെർക്കളം അബ്ദുള്ള സാഹിബ് സ്മാരക പുരസ്കാരം *

മനാമ : KMCC ബഹ്‌റൈൻ കാസർഗോഡ് മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ചെർക്കളം അബ്ദുള്ള സാഹിബ് സ്മാരക ബഹ്‌റൈനിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരത്തിന് അഷ്റഫ് മഞ്ചേശ്വരം അർഹനായി.നവംബർ 13-ന് മനാമ KMCC ഓഫീസിൽ സംഘടിപ്പിക്കുന്ന മണ്ഡലം കൺവെൻഷന്റെയും Thoofan – Anti-Drug Awareness Programme-ന്റെയും ഭാഗമായാണ് പുരസ്കാരം ഏർപ്പെടുത്തിയത്. കാസർഗോഡ് മണ്ഡലം എം.എൽ.എ. കല്ലട്ര മാഹിൻ ഹാജി സാഹിബ് സൂം മീറ്റിംഗിലൂടെ പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചു.ഹാഫിസ് മുഹമ്മദ് സവാദ് വാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ KMCC ബഹ്‌റൈൻ കാസർഗോഡ് മണ്ഡലം സെക്രട്ടറി ഷംസുദ്ദീൻ സി.പി. സ്വാഗതം ആശംസിച്ചു. മണ്ഡലം പ്രസിഡന്റ് റഫീഖ് ക്യാമ്പസ് അധ്യക്ഷത വഹിച്ചു. KMCC ബഹ്‌റൈൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഷാഫി പറക്കട്ട ഉദ്ഘാടനം നിർവഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സലീം തളങ്കര മുഖ്യപ്രഭാഷണം നടത്തി.KMCC ബഹ്‌റൈൻ കാസർഗോഡ് ജില്ലാ സെക്രട്ടറി റിയാസ് പട്ല, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സത്താർ ഉപ്പള, KMCC ബഹ്‌റൈൻ ഉദുമ മണ്ഡലം പ്രസിഡന്റ് റഹ്മാൻ കാട്ടക്കാൽ, മുൻ കാസർഗോഡ് ജില്ലാ പ്രസിഡന്റ് ഖലീൽ ആലംപാടി, മുൻ കാസർഗോഡ് മണ്ഡലം പ്രസിഡന്റ് അഷ്റഫ് പൈക്ക എന്നിവർ ആശംസകൾ നേർന്നു.യോഗത്തിൽ KMCC ബഹ്‌റൈൻ കാസർഗോഡ് ജില്ലാ, മണ്ഡലം ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. മണ്ഡലം ട്രഷറർ ഹനീഫ ചൂരി നന്ദി പ്രകാശിപ്പിച്ചു.മികച്ച സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകനായിരുന്ന പരേതനായ ചെർക്കളം അബ്ദുള്ള സാഹിബിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം ഏറെ ശ്രദ്ധേയമായി. പുരസ്കാരം ഏർപ്പെടുത്തിയ KMCC കാസർഗോഡ് മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനത്തെ യോഗത്തിൽ പങ്കെടുത്തവർ അഭിനന്ദിച്ചു.പുരസ്കാര ജേതാവായ അഷ്റഫ് മഞ്ചേശ്വരത്തിന് പ്രശസ്തിപത്രം, മെമന്റോ, 11,111 രൂപ ക്യാഷ് അവാർഡ് എന്നിവ നവംബർ 13-ന് മനാമ KMCC ഓഫീസിൽ നടക്കുന്ന Thoofan – Anti-Drug Awareness Programme-നോടനുബന്ധിച്ചുള്ള ചടങ്ങിൽ സമ്മാനിക്കും.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments