*കാസർഗോഡ് ആംഗ്ലിംഗ് ചാമ്പ്യൻഷിപ്പ് 2026 നവംബർ 15-ന് അരിക്കാടി ഷിറിയ പുഴയിൽ ദേശീയതല ചൂണ്ടയിടൽ മത്സരം ഞായറാഴ്ച; ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. നിർവഹിക്കും*
കാസർഗോഡ് : കാസർഗോഡ് ജില്ലയിലെ സമ്പന്നമായ പുഴയോര വിനോദസഞ്ചാര സാധ്യതകൾ ദേശീയതലത്തിൽ പരിചയപ്പെടുത്തുന്നതിനും നദികളെ കേന്ദ്രീകരിച്ചുള്ള ആംഗ്ലിംഗ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന കാസർഗോഡ് ആംഗ്ലിംഗ് ചാമ്പ്യൻഷിപ്പ് 2026 നവംബർ 15 ഞായറാഴ്ച അരിക്കാടി ഷിറിയ പുഴയുടെ തീരത്ത് നടക്കും. രാവിലെ 6 മണിക്ക് മത്സരം ആരംഭിക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) കാസർഗോഡും കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി കുമ്പള ഗ്രാമപഞ്ചായത്തിന്റെയും ഇന്ത്യ ടൂറിസത്തിന്റെയും സഹകരണത്തോടെയാണ് ദേശീയതല മത്സരം സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷണൽ ആംഗ്ലർമാർ ഉൾപ്പെടെയുള്ളവർ മത്സരത്തിൽ പങ്കെടുക്കും. ബഹുമാനപ്പെട്ട കാസർഗോഡ് ലോക്സഭാംഗം ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ മത്സരം ഉദ്ഘാടനം ചെയ്യും. കാസർഗോഡ് എം.എൽ.എ ശ്രീ. കല്ലട്ര മാഹിൻ, മഞ്ചേശ്വരം എം.എൽ.എ ശ്രീ. എ.കെ.എം. അഷ്റഫ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ഉച്ചയ്ക്ക് 12 മണിക്ക് അരിക്കാടിയിലെ കെ.പി.എസ് റിസോർട്ടിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. ആകർഷകമായ സമ്മാനത്തുക മത്സരത്തിലെ ഏറ്റവും മികച്ച തൂക്കത്തിലുള്ള ക്യാച്ചിന്റെ അടിസ്ഥാനത്തിൽ വിജയികളെ തിരഞ്ഞെടുക്കും. ഒന്നാം സമ്മാനമായി 40,000 രൂപയും രണ്ടാം സമ്മാനമായി 30,000 രൂപയും മൂന്നാം സമ്മാനമായി 20,000 രൂപയും നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ രജിസ്റ്റർ ചെയ്ത മത്സരാർത്ഥികൾക്കും സംഘാടകരുടെ വക ടി-ഷർട്ട്, പ്രഭാതഭക്ഷണം, പഴങ്ങൾ, കുടിവെള്ളം, പ്രോഹത്സാഹന സമ്മാനം എന്ന നിലയിൽ ചുരുങ്ങിയത് 300 രൂപയുടെ ലൂർ എന്നിവ നൽകും. മത്സരത്തിന്റെ പ്രത്യേകതകൾ മത്സരം പൂർണമായും Lure Casting Only അടിസ്ഥാനത്തിലായിരിക്കും. മത്സ്യബന്ധനത്തിന് കൃത്രിമ ചൂണ്ടകൾ (Artificial Lures) മാത്രമേ അനുവദിക്കൂ. ജീവനുള്ളതോ ചത്തതോ ആയ ഇരകൾ (Live Bait/Dead Bait) ഉപയോഗിക്കാൻ അനുവാദമില്ല. നറുക്കെടുപ്പിലൂടെ അനുവദിക്കുന്ന മത്സ്യബന്ധന സ്ഥലങ്ങളിൽ മാത്രമായിരിക്കും മത്സരാർത്ഥികൾക്ക് മത്സ്യബന്ധനം നടത്താൻ കഴിയുക. ലഭിക്കുന്ന ക്യാച്ചുകൾ വോളന്റിയർമാരുടെ സാന്നിധ്യത്തിൽ പരിശോധിച്ച് രേഖപ്പെടുത്തും. മത്സ്യങ്ങളുടെ സംരക്ഷണത്തിന് മുൻഗണന നൽകി പിടിക്കുന്ന മത്സ്യങ്ങളെ തിരികെ പുഴയിലേക്ക് വിടുന്ന (Catch & Release) രീതിയും പ്രോത്സാഹിപ്പിക്കും. പുഴയോര ടൂറിസത്തിന് പുതിയ സാധ്യതകൾ ഷിറിയ പുഴ ഉൾപ്പെടെ കാസർഗോഡ് ജില്ലയിലെ പുഴകളുടെ വിനോദസഞ്ചാര സാധ്യതകൾ ദേശീയതലത്തിൽ പരിചയപ്പെടുത്തുക, ഉത്തരവാദിത്ത ടൂറിസവും പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുക, പ്രാദേശിക ജനങ്ങൾക്ക് ടൂറിസം അവബോധം സൃഷ്ടിക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. നദികളെ കേന്ദ്രീകരിച്ചുള്ള ആംഗ്ലിംഗ് ടൂറിസത്തിന് കാസർഗോഡ് ജില്ലയിൽ വലിയ സാധ്യതകളുണ്ട്. ഈ മത്സരം ഭാവിയിൽ കൂടുതൽ വിനോദസഞ്ചാരികളെയും ആംഗ്ലിംഗ് പ്രേമികളെയും ജില്ലയിലേക്ക് ആകർഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായിരിക്കും. ഓരോ വർഷവും നടക്കുന്ന ഒരു ഇവന്റ് എന്ന നിലയിൽ സംഘടിപ്പിക്കുന്ന മത്സരമാണിത്. രജിസ്ട്രേഷൻ വിവരങ്ങൾ ഒരാൾക്ക് 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പരമാവധി 100 മത്സരാർത്ഥികൾക്കാണ് പ്രവേശനം. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകും. 14/11/2026 വൈകുനേരം 5 മണി വരെ ഓൺലൈൻ രജിസ്ട്രേഷൻ അനുവദിക്കും. ഓൺലൈൻ രജിസ്ട്രേഷൻ: www.dtpckasaragod.comപത്രസമ്മേളനംമത്സരത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളും പരിപാടിയുടെ വിശദാംശങ്ങളും മാധ്യമങ്ങളെ അറിയിക്കുന്നതിനായി നടത്തിയ പത്രസമ്മേളനത്തിൽ മഞ്ചേശ്വരം എം.എൽ.എ ശ്രീ. എ.കെ.എം. അഷ്റഫ്, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അബ്ദുള്ള കുഞ്ഞി ചെർക്കള, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അബ്ദുൽ ഖാദർ വി.പി., ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അഷ്റഫ് കർള, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. സി.വി. ജെയിംസ്, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, കെ.പി.എസ് റിസോർട്ട് ചെയർമാൻ ശ്രീ. കെ.പി. മുനീറുദ്ദീൻ എന്നിവർ പങ്കെടുത്തു.കൂടുതൽ വിവരങ്ങൾക്ക്: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC), കാസർഗോഡ് മൊബൈൽ: 8943992414 ഫോൺ: 04994 256450 ഇ-മെയിൽ: info@dtpckasaragod.com
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments