Breaking News

*കേരളത്തിൽ ആത്മഹത്യകൾ വർദ്ധിക്കുന്നു, ദേശീയ ശരാശരിയേക്കാൾ മുകളിൽ*

കേരളത്തിലെ ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയേക്കാൾ മുകളിലെന്ന് നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) റിപ്പോ‌ർട്ട്. 2024ലെ കണക്കാണ് പുറത്തുവിട്ടത്. 2024ൽ 1,​70,​746 പേരാണ് രാജ്യത്ത് ആത്മഹത്യ ചെയ്‌തത്. ഇതിൽ 10,​856 പേർ കേരളത്തിൽ ആത്മഹത്യ ചെയ്‌തു. രാജ്യത്ത് ആത്മഹൂതി ചെയ്തവരിൽ 73.5%വും പുരുഷന്മാരാണ് (1,​25,​449 പേർ). 45,​245 സ്ത്രീകളും 52 ട്രാൻസ്‌ജെൻഡേഴ്സും ജീവനൊടുക്കി. ദേശീയതലത്തിലെ ശരാശരി ആത്മഹത്യാനിരക്ക് ലക്ഷത്തിൽ 12.2 പേരാണ്. കേരളത്തിലിത് 30.2 ആണ്. സംസ്ഥാനത്തെ ഒരുലക്ഷം പേരിൽ 30.2 പേർ ആത്മഹത്യ ചെയ്യുന്നു. രാജ്യത്ത് മൂന്നാം സ്ഥാനം.രാജ്യത്ത് ആത്മഹത്യ ചെയ്‌ത പുരുഷന്മാരിൽ ഏറെയും ദിവസ വേതനക്കാരാണ്. 48,​311 പേർ. സ്വയം തൊഴിൽ ചെയ്‌തു ഉപജീവനം നടത്തിയിരുന്ന 16,​582 പുരുഷന്മാരും മാസ ശമ്പളം വാങ്ങിയിരുന്ന 15,​096 പേരും ജീവനൊടുക്കി. സ്ത്രീകളിൽ വീട്ടമ്മമാരാണ് കൂടുതൽ- 22,​113. വിദ്യാർത്ഥിനികൾ- 6819,​ ദിവസവേതനക്കാർ- 4575


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments