*മലബാർ നേച്ചർ പ്രൊട്ടക്ഷൻ ഫോറം സ്റ്റേറ്റ് മീറ്റിംഗ് കോട്ടക്കലിൽ ചേർന്നു*
കോട്ടക്കൽ : മലബാർ നേച്ചർ പ്രൊട്ടക്ഷൻ ഫോറം സ്റ്റേറ്റ് സംഘടനയുടെ മീറ്റിംഗ് രാവിലെ 11:30 ന് കോട്ടക്കലിൽ ചേർന്നു.കഴിഞ്ഞ കാലയളവിൽ കേരളത്തിൽ മനുഷ്യാവകാശ രംഗത്തും പരിസ്ഥിതി സംബന്ധിച്ചും സംഘടന നടത്തിയ ഇടപെടലുകൾ സ്വാഗതാർഹമാണെന്ന് യോഗം വിലയിരുത്തി.*കുട്ടി ഡ്രൈവർമാർ മൂലം നിരത്തുകൾ ചോരക്കളം; നടപടി ശക്തമാക്കണം - ഫോറം*കുട്ടി ഡ്രൈവർമാർ മൂലം നിരത്തുകൾ ചോരക്കളമാകുന്ന സാഹചര്യത്തെക്കുറിച്ച് യോഗം പ്രത്യേകം ചർച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കോടതികളും പോലീസും സ്വീകരിക്കുന്ന നടപടികൾ കൂടുതൽ ശക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നത് തടയാൻ രക്ഷിതാക്കൾക്കെതിരെയും വാഹനം നൽകുന്ന ഉടമകൾക്കെതിരെയും നിയമപ്രകാരം കർശന നടപടി സ്വീകരിക്കണം. സ്കൂൾ - കോളേജ് പരിസരങ്ങളിലും പ്രധാന ജംഗ്ഷനുകളിലും പോലീസ് പരിശോധന ശക്തമാക്കണം. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ബോധവൽക്കരണ ക്ലാസുകൾ നടത്താൻ സംഘടന തീരുമാനിച്ചു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.മലപ്പുറം ജില്ലയിൽ പൊന്നാനി, തിരൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നീ താലൂക്കുകൾ കേന്ദ്രീകരിച്ചും, ഏറനാട്, നിലമ്പൂർ, പെരിന്തൽമണ്ണ എന്നീ താലൂക്കുകൾ കേന്ദ്രീകരിച്ചും കമ്മിറ്റി രൂപീകരിക്കുന്നതിന് യോഗം തുടക്കമിട്ടു.പൊതുജന സേവനത്തിന് കോട്ടക്കൽ, എടക്കര എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ഓഫീസ് തുറക്കുന്നതിന് യോഗം തീരുമാനിച്ചു. മെമ്പർഷിപ്പ് കാര്യത്തിലും പ്രത്യേക ചർച്ച നടത്തുകയുണ്ടായി.യോഗത്തിൽ സംഘടന സെക്രട്ടറി ശംസുദ്ധീൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. അബ്ദുറഹിം പരപ്പനങ്ങാടി, റഫീഖ് മേച്ചേരി പന്തീരംകാവ്, നാസർ മാട്ടുമ്മൽ, സുബൈദ ഫാറൂക്ക്, ഖദീജ ശിഹാബ് തിരൂർ എന്നിവർ ആശംസ പ്രസംഗം നടത്തി. സ്വാലിഹ് തങ്ങൾ തിരൂരങ്ങാടി നന്ദി പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ് : കോട്ടക്കലിൽ ചേർന്ന മലബാർ നേച്ചർ പ്രൊട്ടക്ഷൻ ഫോറം സ്റ്റേറ്റ് ജനറൽ ബോഡി മീറ്റിംഗിൽ സംഘടന സെക്രട്ടറി ശംസുദ്ധീൻ സ്വാഗത പ്രസംഗം നടത്തുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments