* ചെങ്കളാ മണ്ഡലം കോൺഗ്രസ് കൺവെൻഷൻ നടന്നു *
ചെർക്കള : ചെങ്കളാ മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ചെർക്കള സദ്ഭാവന ഹാളിൽ വച്ച് നടന്നു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അബ്ദുൽ റസാക്ക് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തും ശക്തിയും അതിന്റെ സാധാരണ പ്രവർത്തകരാണെന്നും പ്രതിസന്ധികൾ എന്തുതന്നെ ഉണ്ടായാലും ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിൽ യുഡിഎഫ് സർക്കാർ നടപ്പിലാക്കിവരുന്ന ജനക്ഷേമ പ്രവർത്തനങ്ങളും വികസന കാഴ്ചപ്പാടുകളും ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാൻ ഓരോ പ്രവർത്തകനും തയ്യാറാകണം. സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഫലങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാനും ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാനും നമുക്ക് കഴിയണം അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസിസി ജനറൽ സെക്രട്ടറി എം സി പ്രഭാകരൻ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറിമാരായ എസ് സോമശേഖര, കെ ഖാലിദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം രാജീവൻ നമ്പ്യാർ, മഹിളാ കോൺഗ്രസ് ജില്ലാ ഉപാധ്യക്ഷ ഇ ശാന്തകുമാരി, കോൺഗ്രസ് നേതാക്കളായ അർജുനൻ തായലങ്ങാടി,ബി എ ഇസ്മായിൽ,ഖാൻ പൈക്ക, എം പുരുഷോത്തമൻ നായർ, കെ കുഞ്ഞികൃഷ്ണൻ നായർ, റഫീഖ് നായമമാർമൂല, ഷാഫി ചൂരിപ്പള്ളം, ബാലകൃഷ്ണൻ പരിങ്ങാത്തോട്ടി, മൊയ്‌ദീൻ കുഞ്ഞി പൈക. മൊയ്തു ഹാജി ചേറൂർ,സുരേഷ്പാടി, വിനോദ് കെ കെ പുറം, ഉദ്ദേശ് ചേർക്കള രാധാകൃഷ്ണൻ പൈക, ലത്തീഫ് കല്ലകട്ട, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് എതിർത്തോട്,മഹിളാ കോൺഗ്രസ് മണ്ഡലംപ്രസിഡന്റ് നസീറ അഫ്സൽ, റഹ്‌മാൻ കല്ലായം, എന്നിവർ സംസാരിച്ചു. ഇ വിനോദ് കുമാർ, സ്വാഗതവും, ട്രഷറർ കെ ഗംഗാധരൻ നന്ദിയും പറഞ്ഞു. മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ചടങ്ങിൽ വെച്ചു ആദരിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments