Breaking News

ലോക ഇന്നർ വിഷൻ ചാരിറ്റി ഫൗണ്ടേഷൻ ലോക സേവാരത്ന പുരസ്കാരം പ്രഖ്യാപിച്ചു*മാധ്യമ പ്രവർത്തക പുരസ്കാരം എ.പി. ഷഫീഖിന് ; റഷീദ് തലക്കടത്തൂരിന് പ്രത്യേക ജ്യൂറി ആദരവ്*

തിരൂർ : ലോക ഇന്നർ വിഷൻ ചാരിറ്റി ഫൗണ്ടേഷൻ നൽകി വരുന്ന ലോക സേവാരത്ന പുരസ്കാരം പ്രഖ്യാപിച്ചു. മാധ്യമ പ്രവർത്തക പുരസ്കാരത്തിന് മാധ്യമം തിരൂർ ലേഖകനായ എ.പി. ഷഫീഖിനെ തെരഞ്ഞെടുത്തു.  റഷീദ് തലക്കടത്തൂരിന് മാധ്യമ മേഖലയിലെ പ്രത്യേക ജൂറി ആദരവും സമ്മാനിക്കും. എം.ഇ.ടി. സ്ഥാപക പ്രവർത്തകനായ അഹമ്മദ്കുട്ടി ഹാജി അയനിപറമ്പിലിന് വിദ്യാദർശൻ പുരസ്കാരവുംആരോഗ്യ മേഖലയിൽ ജീവിതശൈലി രോഗങ്ങൾക്കെതിരെ ദൈനംദിനം കായികാഭ്യാസങ്ങൾക്കായി ആളുകളെ പ്രാപ്തരാക്കുന്ന പ്രവർത്തനങ്ങൾക്ക് തിരൂർ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന മോർണിങ് സ്റ്റാർ ടീമിന് ആരോഗ്യദർശൻ പുരസ്കാരവും  തെസ്നി കമറുദ്ദിന് സ്ത്രീശക്തി പുരസ്‌കാരവും മികച്ച ചാരിറ്റി അവാഡ് മൊയ്തുട്ടി ഹാജി കാവുങ്ങപറമ്പിലിനും നൽകും.പതിറ്റാണ്ടുകളായി പൊതുജനക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്ന ലോക ഇന്നർ വിഷൻ ചാരിറ്റി ഫൗണ്ടേഷൻ സമാന ആശയങ്ങളൊടെയും ചിന്തകളൊടെയും പ്രവർത്തിച്ചു വരുന്ന വ്യക്തികൾ സ്ഥാപനങ്ങൾ തുടങ്ങിയവർക്കാണ് പുരസ്കാരവും ആദരവും നൽക്കുന്നത്. ഗോപിനാഥ് ചേന്നര ജൂറി ചെയർമാനായി പ്രവർത്തിച്ചു വന്ന കമ്മറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.പ്രത്യേകം തയ്യാറാക്കിയ ശില്പവും പ്രശംസപത്രവും പൊന്നാടയും അടക്കുന്നതാണ് ലോക സേവാരത്ന പുരസ്കാരം.കൂടാതെ, ഗീത മാധവൻ (സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനം) കെ.പി.ഒ റഹ്മത്തുള്ള (മാധ്യമ പ്രവർത്തകൻ), റുയേഷ് കോഴിശ്ശേരി (സന്നദ്ധ പ്രവർത്തനം), പി.പി അബ്ദുറഹ്മാൻ (സാമൂഹിക പ്രവർത്തനം) , കെ.കെ റസാഖ് ഹാജി (സാമൂഹ്യപ്രവർത്തനം) എന്നിവരെ അവാർഡ് ദാന ചടങ്ങിൽ ആദരിക്കും.വാർത്ത സമ്മേളനത്തിൽ സുബൈദ ടീച്ചർ മേലെപ്പട്ട് (എഴുത്തുകാരി), അശോകൻ വയ്യാട്ട് (സാംസ്കാരിക പ്രവർത്തകൻ) , സെയ്ത് മുഹമ്മദ് കോട്ടക്കൽ (ചെയർമാൻ), ഹമീദ് ഹാജി കൈനിക്കര (വൈസ് ചെയർമാൻ), അബ്ദുൾ ഖദർ കൈനിക്കര (ട്രഷറർ ), ബാബു കാരാട്ട് (സെക്രട്ടറി ജനറൽ) എന്നിവർ പങ്കെടുത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments