Breaking News

* ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് യുവതി ജീവനൊടുക്കി*

കോഴിക്കോട് : പേരാമ്പ്ര കൂത്താളിയിൽ ബാങ്കിന്റെ ജപ്തി നടപടികൾക്കിടെ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി.
 കൂത്താളി സ്വദേശി സവിത (42) ആണ് മരിച്ചത്. വീടും സ്ഥലവും പണയപ്പെടുത്തി എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ജപ്തി നടപടികളിലേക്ക് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് സവിതയെ തൂങ്ങി മരിച്ച നിലയില്‍ ക,ണ്ടത്.സ്‌പ്രേ പെയിന്റിംഗ് തൊഴിലാളിയായ ഭര്‍ത്താവ് ബാബു ജോലിക്ക് പോയതായിരുന്നു. രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ കോളേജ് വിദ്യാര്‍ഥിനിയും മറ്റൊരാള്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയുമാണ്. ഇവരും വീട്ടിലില്ലാത്ത സമയത്തായിരുന്നു ആത്മഹത്യ.സവിതയും ഭര്‍ത്താവ് ബാബുവും ചേര്‍ന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നടുവണ്ണൂര്‍ ശാഖയില്‍ നിന്നും വീടും സ്ഥലവും ഈടുനല്‍കി 17 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതില്‍ 5 ലക്ഷം രൂപയോളം ഇവര്‍ തിരിച്ചടച്ചിരുന്നു. എന്നാല്‍ പലിശയടക്കം നിലവില്‍ 50 ലക്ഷത്തോളം രൂപയുടെ ബാധ്യതയായി മാറിയെന്നാണ് വിവരം.വായ്പ തിരിച്ചടയ്ക്കുന്നതിനായി ഒരാഴ്ചത്തെ സാവകാശം തേടി കഴിഞ്ഞ ദിവസവും സവിത ബാങ്ക് അധികൃതരെ സമീപിച്ചിരുന്നെങ്കിലും അവർ അതിന് തയ്യാറായില്ലെന്നാണ് വിവരം. ജപ്തി നടപടികൾ ആരംഭിക്കാനിരിക്കെയാണ് കടുംകൈ ചെയ്തത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments