*ചരിത്രവും ജൈവവൈവിധ്യവും ക്യാൻവാസിൽ പകർത്തി വിദ്യാർഥികൾ; മൊഗ്രാലിൽ നടന്ന ചിത്രരചനാ മത്സരം ശ്രദ്ധേയമായി*.
മൊഗ്രാൽ : മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെയും മൊഗ്രാൽ ദേശിയവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാസറഗോഡ് വിദ്യാഭ്യാസ ജില്ലാതല ചിത്രരചനാ മത്സരം ശ്രദ്ധേയമായി. 'കാസർകോടിന്റെ ചരിത്രവും ജൈവവൈവിധ്യവും' എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ അറുപതോളം വിദ്യാർഥികൾ പങ്കെടുത്തു. വിദ്യാർഥികളിലെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും കാസർകോടിന്റെ ചരിത്രവും സാംസ്കാരിക പൈതൃകവും ജൈവവൈവിധ്യവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു മത്സരം സംഘടിപ്പിച്ചത്. ഹയർസെക്കൻഡറി വിഭാഗത്തിൽ GVHSS മൊഗ്രാലിലെ ഷാനിദും ഹൈസ്കൂൾ വിഭാഗത്തിൽ എം.എസ്.സി. എച്ച്.എസ്.എസ് നീർച്ചാലിലെ ജോയ്‌സൺ ക്രാസ്റ്റയും ഒന്നാം സ്ഥാനത്തിന് അർഹരായി.യു പി വിഭാഗത്തിൽ സെന്റ് മേരീസ് ചെറുപനത്തടിയിലെ നവമി എയും GHS തച്ചങ്ങാടിലെ ഇഷാന എസ്. പാലും ഒന്നാം സ്ഥാനം പങ്കിട്ടു. ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമന്റോയും വിതരണം ചെയ്തു.മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റ് സമ്മാനിച്ചു. ഉജ്വല ബാല്യ പുരസ്കാര ജേതാവ് ഇഷാന പാൽ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ റിയാസ് മൊഗ്രാൽ അധ്യക്ഷത വഹിച്ചു.സമ്മാനദാന ചടങ്ങിൽ പിടിഎ വൈസ് പ്രസിഡണ്ട് എച്ച് എം കരീം, ദേശീയവേദി ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടൈൽസ്, മുൻ പ്രസിഡണ്ട് ടി.കെ അൻവർ, സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ, സ്റ്റാഫ് സെക്രട്ടറി ഫാത്തിമ തസ്നീം, വിജു പയ്യാടകത്ത് , ഫർസാന,മനോജ് കുമാർ, അസ്കർ, ജലീൽ കൊപ്പളം പ്രസംഗിച്ചു.നല്ലപാഠം ടീച്ചർ കോർഡിനേറ്റർ റഷീദ.കെ സ്വാഗതം പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments