Breaking News

*കുത്തകകൾക്ക് തീരവും സമ്പത്തുംകൊള്ളയടിക്കാനും കൈപിടിയിലൊതുക്കാനും ഭരണകൂടങ്ങൾ കൂട്ട് നിൽക്കുന്നു. അജ്മൽ ഇസ്‌മായിൽ*

വെളിയംങ്കോട് :കുത്തുകൾക്ക് തീരവും സമ്പത്തും കൈ പിടിയിൽ ഒതുക്കാനും കൊള്ള നടത്താനും ഭരണകൂടങ്ങൾ ഒത്താശ ചെയ്യുകയാണെന്ന് എസ്ഡിപിഐ ദേശീയ സമിതി അംഗം അജ്മൽ ഇസ്മായിൽ പ്രസ്താവിച്ചുഎസ്ഡിപിഐ തീരദേശ മുന്നേറ്റ യാത്രയുടെ മലപ്പുറം ജില്ലയിലെ സമാപനം വെളിയങ്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംകോടിക്കണക്കിന് രൂപയുടെ വിദേശ നാണ്യം നേടിത്തരുന്ന തീരദേശം അതിൻറെ സമ്പത്തും തീരവും കുത്തകർക്ക് തീറെഴുതുകയാണെന്ന് ഓരോ ദിനവും വെളിപ്പെടുന്നു,രാജ്യത്തിൻറെ ഒട്ടുമിക്ക പോർട്ടുകളും ഹാർബർകളുംകുത്തുകയുടെ കൈകളിലായി കഴിഞ്ഞു മത്സ്യത്തൊഴിലാളികളെ തീരത്ത് നിന്ന് ആട്ടിയ കറ്റാനുള്ള നീക്കം വ്യാപകമായി നടക്കുന്നു ഇതിനെതിരെ മത്സ്യത്തൊഴിലാളികൾ തന്നെ നേതൃത്വം നൽകുന്ന പോരാട്ടങ്ങൾ രാജ്യത്തു ഉയർന്നു വരേണ്ടതുണ്ടന്നും,അത്തരം പോരാട്ടങ്ങൾക്ക് എസ്ഡിപിഐ തുടക്കം കുറിച്ചിരിക്കുകയാണ് അജ്മൽ ഇസ്മായിൽ പറഞ്ഞുതീരം കാക്കാൻ എസ്ഡിപിഐ എന്ന മുദ്രാവാക്യവുമായി സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ് നയിക്കുന്ന തീരദേശ മുന്നേറ്റയാത്രയുടെ മലപ്പുറം ജില്ലഅതതിർത്തിയായആനങ്ങാടിയിൽ നിന്ന് തുടങ്ങിചെട്ടിപ്പടി പരപ്പനങ്ങാടി താനൂർ പറവണ്ണ കൂട്ടായി പൊന്നാനി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം സമാപനം ജില്ലയിലെ പോരാട്ട ഭൂമിയായ വെളിയങ്കോട് വെച്ച് നടന്നു. സമാപന സമ്മേളനത്തിൽ എസ്ഡിപിഐ ദേശീയ കമ്മിറ്റി അംഗം അജ്മൽ ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.  ജില്ല പ്രസിഡൻ്റ് അരീക്കൻ ബീരാൻ കുട്ടി അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ കെ അബ്ദുൽ മജീദ് സ്വാഗതം ആശംസിച്ചു.  ജാഥാ ക്യാപ്റ്റൻ പി ആർ സിയാദ്, വൈസ് ക്യാപ്റ്റന്മാരായ ജോൺസൺ കണ്ടച്ചിറ, വി എം ഫൈസൽ,ജില്ലാ വൈസ് പ്രസിഡണ്ട് അൻവർ പഴഞ്ഞി ,ജില്ലാ കമ്മിറ്റി അംഗങ്ങളായ സുബൈർ ചങ്ങരംങ്കുളം,ഹമീദ് പരപ്പനങ്ങാടി യൂനുസ് മലപ്പുറം അക്ബർ എന്നിവർ സംസാരിച്ചു എന്നിവർ സംസാരിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments