Breaking News

*വിദ്വേഷ രാഷ്ട്രീയത്തിന്റെ മുറിവുകൾ ഉണങ്ങിയിട്ടില്ല’; പത്മജ വേണുഗോപാലിനെതിരേ രൂക്ഷവിമർശനവുമായി ജിന്റോ ജോൺ

കൊച്ചി: ബിജെപി വിട്ട പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് മടങ്ങിവരുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, നീക്കത്തെ രൂക്ഷമായി എതിർത്ത് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. കഴിഞ്ഞ രണ്ടര വർഷക്കാലം കടുത്ത ഇസ്ലാമോഫോബിയയും പരമ്പരാഗത സംഘപരിവാറുകാരോട് പോലും കിടപിടിക്കുന്ന വിദ്വേഷ രാഷ്ട്രീയവുമാണ് പത്മജ പ്രചരിപ്പിച്ചതെന്നും, ഇതിലുണ്ടായ മുറിവുകൾ സാധാരണ പ്രവർത്തകർക്ക് ഇനിയും ഉണങ്ങിയിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ബിജെപി വിടുന്ന ഭാഗ്യാന്വേഷികളെ കാത്ത് വാതിൽ തുറന്നിട്ടിരിക്കേണ്ട ഗതികേടിൽ കോൺഗ്രസ് എത്തിയിട്ടില്ലെന്നും ജിന്റോ വ്യക്തമാക്കി.​അധികാരക്കൊതിയും അവസരവാദവുംകോൺഗ്രസിൽ സ്ത്രീകൾക്ക് കസേരയില്ലെന്നും കടുത്ത അവഗണനയാണെന്നും പറഞ്ഞാണ് പത്മജ മോദിജിയിൽ ആകൃഷ്ടയായി ബിജെപിയിലേക്ക് പോയത്. എന്നാൽ, കെടിഡിസി ചെയർപേഴ്സൺ, കെപിസിസി ഭാരവാഹിത്വം, ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റുകൾ തുടങ്ങി എല്ലാ ആനുകൂല്യങ്ങളും അവർക്ക് പാർട്ടി നൽകിയിരുന്നു. പാർട്ടി വിട്ട ശേഷം സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഹൈക്കമാൻഡിനെയും ആവോളം ആക്ഷേപിച്ചതും മറക്കാനാവില്ലെന്ന് ജിന്റോ ഓർമ്മിപ്പിച്ചു.​കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലം തെരുവിലെ സമരങ്ങളിൽ പങ്കെടുക്കാത്ത പത്മജ, സാധാരണ പ്രവർത്തകർ മഴയും വെയിലുമേറ്റ് പോരാടി പത്ത് വർഷത്തിന് ശേഷം കേരളത്തിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ചപ്പോൾ അധികാരത്തിന്റെ പങ്ക് പറ്റാനാണ് മടങ്ങിവരാൻ ശ്രമിക്കുന്നത്. മഴ മാറുമ്പോൾ കുട മടക്കിവെച്ച് ഇറങ്ങിപ്പോകുന്നതുപോലെ പാർട്ടിയെ വെറുമൊരു തണലായി മാത്രമാണ് അവർ കണ്ടതെന്നും ജിന്റോ കുറ്റപ്പെടുത്തി.​കരുണാകരന്റെ പാരമ്പര്യം അപമാനിച്ചുപത്മജ പാർട്ടി വിട്ടശേഷം അവർ മത്സരിച്ചു പരാജയപ്പെട്ട തൃശൂർ മണ്ഡലം ഉൾപ്പെടെ കോൺഗ്രസ് തിരിച്ചുപിടിച്ചു. കോൺഗ്രസ് വിട്ടപ്പോൾ ഒരൊറ്റ പ്രവർത്തകനെപ്പോലും കൂടെക്കൂട്ടാൻ അവർക്ക് കഴിഞ്ഞില്ല. പകരം പിതാവ് കെ. കരുണാകരന്റെ രാഷ്ട്രീയ പാരമ്പര്യത്തെയാണ് അവർ കൊണ്ടുപോയത്. കരുണാകരന്റെ സ്മൃതികുടീരത്തിൽ സംഘപരിവാറുകാരെ എത്തിച്ചതിലൂടെ മരണശേഷം ആ മനുഷ്യന് വലിയ അപമാനമാണ് മകൾ വരുത്തിവെച്ചതെന്നും ജിന്റോ ആരോപിച്ചു.​‘സ്വാഗത കമ്മിറ്റിക്കാർ’ ആവേശം കുറയ്ക്കണംപ്രാദേശിക തർക്കങ്ങളുടെ പേരിൽ അകന്ന സാധാരണ പ്രവർത്തകർക്ക് പോലും തിരിച്ചുവരാൻ ഒരുപാട് കടമ്പകളുള്ളപ്പോൾ, പാർട്ടിയെ ആക്ഷേപിച്ചു പോയവർക്ക് പരവതാനി വിരിക്കരുതെന്ന് ജിന്റോ നേതൃത്വത്തോട് അഭ്യർത്ഥിച്ചു. കോൺഗ്രസിലേക്കെന്ന് പത്മജ ഇതുവരെ പറയാത്ത സാഹചര്യത്തിൽ, അവരെ ക്ഷണിക്കാൻ തിടുക്കം കാണിക്കുന്ന നേതാക്കൾ ('സ്വാഗത കമ്മിറ്റിക്കാർ') ആവേശം കുറയ്ക്കണം. ഇനിയും പാർട്ടിയെ ഇട്ടെറിഞ്ഞു പോകില്ലെന്ന് ഉറപ്പാക്കാൻ, അവർക്ക് രാഷ്ട്രീയ വ്യക്തതയും പശ്ചാത്താപവും ഉണ്ടെന്ന് ബോധ്യപ്പെടുന്നത് വരെ പുറത്തുനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.​2024 മാർച്ചിലാണ് പത്മജ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. 2025 മാർച്ചിൽ ദേശീയ കൗൺസിൽ അംഗത്വം ലഭിച്ചതല്ലാതെ, ഗവർണർ പദവിയടക്കമുള്ള വാഗ്ദാനങ്ങൾ നടപ്പാകാതെ വന്നതും കൂടെ ആളില്ലാത്തതിനാൽ അവഗണന നേരിടേണ്ടി വന്നതുമാണ് പത്മജയെ ബിജെപി ക്യാമ്പുമായി അകറ്റിയത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments