*ജില്ലാ നേതൃത്വ സമ്മേളനം നടത്തി.*
കോഴിക്കോട് : നാഷണൽ ജനശക്തി ട്രേഡ് യൂണിയൻ കോൺഗ്രസ് (എൻ.ജെ.ടി.യു.സി) മോട്ടോർ & എൻജിനിയറിങ് വർക്കേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ നേതൃത്വയോഗം പുതിയറ ജനശക്തി ഭവനിൽ ചേർന്നു. ജനശക്തി കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഗണേഷ് ബാബു പാലത്ത് യോഗം ഉദ്ഘാടനം ചെയ്തു.അഡ്വ. ലൂക്കോ ജോസ് അദ്ധ്യക്ഷത വഹിച്ചു.മോട്ടോർ തൊഴിലാളി മേഖലയിൽ നേരിടുന്ന വിവിധ പ്രശ്നങ്ങളും തൊഴിൽസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും യോഗം ചർച്ച ചെയ്തു. തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുക, തൊഴിൽമേഖലയിലെ ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്തുക, അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടനയുടെ കീഴിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗണേഷ് ബാബു പാലത്ത് പറഞ്ഞു.ഓട്ടോ, ടാക്സി, മോട്ടോർ തൊഴിലാളികൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗം തൊഴിലാളികളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പരിഹരിക്കുന്നതിനായി ശക്തമായ ഇടപെടലുകൾ നടത്താനും യോഗം തീരുമാനിച്ചു.ജില്ലയിലെ വിവിധ മേഖലകളിൽ യൂണിയന്റെ പ്രവർത്തനം | വ്യാപിപ്പിക്കുക, പുതിയ അംഗങ്ങളെ ചേർക്കുക, യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുക, തൊഴിലാളികളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയ സംഘടനാ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.തൊഴിലാളികളുടെ ഐക്യവും സംഘടനാ ശക്തിയും വർധിപ്പിച്ച് അവരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുവാൻ തീരുമാനിച്ചു. കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഗണേഷ് ബാബു പെരിങ്ങളം, വൈസ് പ്രസിഡന്റ് ഷമീർ ഇടിയങ്ങര, സെക്രട്ടറി ശശികുമാർ പതിയത്ത്, ട്രഷറർ രാധാകൃഷ്ണൻ പാലത്ത്, സൗദ പാലാട്ട് താഴം, രഞ്ചിനി പ്രസാദ്, മുഹമ്മദ് ഇർഷാദ്, സാജീർ കൂടത്തായ് , അഷറഫ്, അസ്ക്കർ നാദാപുരം, സന്തോഷ് കുമാർ ,അബൂബക്കർ ബേപ്പൂർ തുടങ്ങിയവരെ തിരഞ്ഞെടുത്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments