*KCHR ചെയർമാൻ നിയമനം റദ്ദാക്കണം : ബാനർ സാംസ്കാരിക സമിതി*
തിരുവനന്തപുരം : KCHR ചെയർമാൻ്റെ ചട്ടവിരുദ്ധ നിയമനം റദ്ദാക്കണമെന്ന് ബാനർ സാംസ്കാരിക സമിതി ആവശ്യപ്പെടുന്നു. സെർച്ച് കമ്മിറ്റിയുടെ അറിവോ അംഗീകാരമോ ഇല്ലാത്തയാളെയാണ് KCHR ചെയർമാനായി സർക്കാർ നിയമിച്ചിരിക്കുന്നത്.സെർച്ച് കമ്മിറ്റിയുടെ പരിഗണനയിൽ ഒരിക്കലും വന്നിട്ടില്ലാത്ത പ്രൊഫസർ വിനോദ്കുമാർ കല്ലോലിക്കലിനെ സെർച്ച് കമ്മിറ്റിയിലെ സർക്കാർ പ്രതിനിധിയായ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് ചട്ടവിരുദ്ധമായി നിർദ്ദേശിക്കുകയായിരുന്നു. സർക്കാർ അതംഗീകരിക്കുകയുംചെയ്തു.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഇല്ലാത്ത സംവിധാനമാണ് KCHR. ശാസ്ത്രീയ ഗവഷേണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ സ്വതന്ത്രമായി നിലനിർത്തുക എന്നതാണ് ജനാധിപത്യരീതി.ചരിത്രഗവേഷണ സ്ഥാപനങ്ങളെയും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളെയും സ്വന്തം നിയന്ത്രണത്തിലാക്കി, അവയെ സംഘ്പരിവാർ പ്രൊജക്റ്റുകളുടെ കേന്ദ്രങ്ങളാക്കാനുള്ള ബി.ജെ.പി സർക്കാറിന്റെ നീക്കങ്ങളുടെ പാശ്ചാത്തലത്തിൽ ഇത്തരം നടപടി ഗുരുതതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കേന്ദ്ര സർക്കാരിൻ്റെ ഫാസിസ്റ്റ് നടപടികൾക്ക് ശക്തി പകരാനാണ് KCHR ചെയർമാൻ്റെ നിയമനം വഴിവെക്കുക.ആയതിനാൽ ചട്ടവിരുദ്ധമായ നിയമന ഉത്തരവ് ഉടനടി റദ്ദ് ചെയ്യണമെന്ന് ബാനർ സാംസ്കാരിക സമിതി ആവശ്യപ്പെടുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments