*ചെറിയമുണ്ടം അറിവിനെ ജനകീയമാക്കിയ പണ്ഡിതൻ: ഇ ടി മുഹമ്മദ് ബഷീർ*
പുളിക്കൽ : മദീനത്തുൽ ഉലൂം അറബിക് കോളേജ് എൺപതാം വാർഷിക ചരിത്ര സെമിനാറിന് ഉജ്ജ്വല സമാപനംതിരൂർ: സങ്കീർണമായ വൈജ്ഞാനിക സമസ്യകൾ പോലും സാധാരണക്കാർക്ക് ലളിതമായി വിശദീകരിക്കുന്നതിലൂടെ അറിവിൻ്റെ ജനകീയവൽക്കരണം സാധ്യമാക്കിയ പണ്ഡിതനായിരുന്നു ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയെന്ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ ടി മുഹമ്മദ് ബഷീർ എം പി അഭിപ്രായപ്പെട്ടു. പുളിക്കൽ മദീനത്തുല്‍ ഉലൂം അറബിക് കോളേജ് എൺപതാം വാർഷികത്തോടനുബന്ധിച്ച് തിരൂരിൽ സംഘടിപ്പിച്ച "ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി ജീവിതവും ദർശനവും" ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിനയവും ലളിത ജീവിതവും മുഖമുദ്രയാക്കി സമൂഹത്തിന്റെ എല്ലാ തുറകളിലും പരിവർത്തനം സൃഷ്ടിക്കുന്നതിൽ അദ്ദേഹം വിജയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുപാട് തലമുറകൾക്ക് ഉപകരിക്കുന്ന അറിവിൻ്റെ കലവറയാണ് അദ്ദേഹത്തിൻ്റെ രചനകൾ. മതപണ്ഡിതൻ, അധ്യാപകൻ, പ്രഭാഷകൻ, ചിന്തകൻ, എഴുത്തുകാരൻ, പത്രാധിപർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭാശാലിയായ പണ്ഡിതനായിരുന്നു ചെറിയമുണ്ടം. അദ്ദേഹം തുടർന്നു.തിരൂർ താഴെപാലം ഗ്രാൻഡ് വ്യൂ ഇൻ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബഷീർ മാഞ്ചേരി അധ്യക്ഷത വഹിച്ചു. ചെറിയമുണ്ടം ചെയർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ച്, എ. പി. അസ്ലം ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. എം സലാഹുദ്ദീൻ മദനി, ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ, എൻ എം സലീം ഫാറൂഖി, പി എ ബാവ , പി പി അബ്ദുറഹ്മാൻ, ഡോ .എം എ എം ബാവ എൻ കുഞ്ഞിപ്പ മാസ്റ്റർ, വി പി അഹമ്മദ് കുട്ടിമദനി, സൈനുദ്ദീൻ മുണ്ടേക്കാട്ട് എന്നിവർ പ്രസംഗിച്ചു. എൺപതാം വാർഷികാഘോഷ പരിപാടികളുടെ ജനറൽ കൺവീനറും കോളേജ് അക്കാഡമിക് കോർഡിനേറ്ററുമായ ഡോ. സി എം സാബിർ നവാസിന്റെ ആമുഖഭാഷണത്തോടെയാണ് സെമിനാർ ആരംഭിച്ചത്. കുറുക്കോളി മൊയ്തീൻ എം.എൽ.എ. അതിഥിയായി. തുടർന്ന്, തിരൂരിലെ നവോത്ഥാന ചലനങ്ങൾ, ഒരുമിച്ചു നടന്ന വഴികൾ, കേരളം കണ്ട മഹാദർശനിക പ്രതിഭ എന്നീ വിഷയങ്ങളെ അധികരിച്ച് യഥാക്രമം ഡോ. ഷാനവാസ് പറവണ്ണ, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, എം. എം. അക്ബർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.വൈകിട്ട് 6.45 ന് നടന്ന രണ്ടാമത്തെ സെഷൻ ഡോ. സി. മുഹമ്മദ് റാഫിയുടെ ആമുഖ ഭാഷണത്തോടെ ആരംഭിച്ചു. ടി. അബ്ദുൽ ഖാദിർ സുല്ലമി അധ്യക്ഷത വഹിച്ചു. തുടർന്ന്, വിനയം ജീവിതമാക്കിയ പണ്ഡിതൻ, ചെറിയമുണ്ടത്തിന്റെ രചനാലോകം, അണയാത്ത വിളക്ക്, ഖുർആനെ ആഴത്തിലറിഞ്ഞ ഗുരുനാഥൻ, പ്രതിഭകളെ പോറ്റി വളർത്തിയ മദീനത്തുൽ ഉലൂം എന്നീ വിഷയങ്ങൾ സംബന്ധമായി യഥാക്രമം ഡോ. ജമാലുദ്ദീൻ ഫാറൂഖി, ഡോ. ജാബിർ അമാനി, ഡോ. സി. മുഹമ്മദ് അൻസാരി, ഡോ. കെ. അബ്ദുനാസർ, പ്രൊഫ. (ഡോ.) മുനീർ മദനി പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജാസിർ രണ്ടത്താണി, ഡോ. മുഹമ്മദ് ബഷീർ സി. കെ. പ്രസംഗിച്ചു. കെ. പി. മുഹമ്മദ് കുട്ടി മദനി ഇട്ടിലാക്കൽ ഉപസംഹാര പ്രസംഗം നിർവഹിച്ചു. കുഞ്ഞി മുഹമ്മദ് പറപ്പൂർ, ഉബൈദുല്ല താനാളൂർ, ആബിദ് മദനി, സിപി കുഞ്ഞഹമ്മദ് മദനി, അബ്ദുൽ മജീദ് മദനി, അബ്ദുസ്സലാം മദനി എന്നിവരെ ചടങ്ങിൽ ആദരിച്ചു മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന മദീനത്തുൽ ഉലൂം അറബിക് കോളേജിന്റെ എൺപതാം വാർഷിക പഞ്ചദിന മെഗാ കോണ്‍ഫറന്‍സ് ഡിസംബർ 9 മുതൽ 13 വരെ പുളിക്കല്‍ എം സി സി നഗറില്‍ നടക്കും. കേരള നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. ഗ്ലോബല്‍ അലുംനി മീറ്റ്, കോണ്വെക്കേഷന് സെറിമണി, നാഷണൽ അക്കാദമിക് സമ്മിറ്റ്, വിദ്യാര്‍ഥി യുവജന വനിതാ സമ്മേളങ്ങള്‍, എക്സിബിഷന്, എം.സി.സി. ലിറ്ററേച്ചർ ഫെസ്റ്റിവൽ, ഹയർ എജുക്കേഷൻ കോൺക്ലേവ്, പ്രതിഭാ സംഗമം എന്നിവയാണ് മെഗാ കോണ്‍ഫറന്‍സിലെ പ്രധാന കാര്യപരിപാടികള്‍. കോളേജിൻ്റെ സ്ഥാപകൻ എം.സി.സി. അബ്ദുറഹ്മാൻ മൗലവിയുടെ ജന്മദേശമായ പരപ്പനങ്ങാടിയിൽ നടന്ന ചരിത്ര സെമിനാർ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലുമായി സഹകരിച്ച്, മന്ത്രിമാർ, എം.എൽ.എമാർ, മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരത്ത് നടന്ന ടേബിൾ ടോക്ക്, നവംബർ ഏഴിന് കൊച്ചിയിൽ നടന്ന കേരള നവോത്ഥാന സെമിനാർ എന്നിവയുടെ തുടർച്ചയായാണ് തിരൂരിൽ ചരിത്ര സെമിനാർ നടന്നത്. നവംബർ 22 ന് കണ്ണൂർ കടവത്തൂരിൽ “പ്രഭ പരത്തിയ പണ്ഡിതന്മാര്” ചരിത്ര സെമിനാർ, കോഴിക്കോട് കൊടിയത്തൂരിൽ എം മുഹമ്മദ് മദനി സെമിനാർ, എടവണ്ണ വളവന്നൂർ എന്നിവിടങ്ങളിൽ ചരിത്ര സെമിനാറുകൾ നടക്കും.

വാർത്തകൾക്കും പരസ്യം നല്‍കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments