Breaking News

കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാൻ കഴിയാത്തത് റഗുലേറ്ററി കമ്മീഷൻറെ ഇടപെടൽ മൂലം': മുഖ്യമന്ത്രി

 

യു.ഡി. എഫ് കാലത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങിയ കരാർ സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയത് റഗുലേറ്ററി കമ്മിഷൻ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെഗുലേറ്ററി കമ്മീഷൻ ഇടപെട്ടതിന്റെ ഭാഗമായാണ് കരാർ റദ്ദായത്. ആ തീരുമാനം പുനപരിശോധിക്കാൻ പ്രത്യേക അധികാരം ഉപയോഗിച്ച് സർക്കാർ ഇടപെട്ടുവെന്നും റഗുലേറ്ററി കമ്മീഷൻ ഇത് അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി സാങ്കേതിക പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

No comments