*എസ്‌ഐആര്‍: 122 നിയോജകമണ്ഡലങ്ങളിലെ ഹിയറിങ് പൂര്‍ത്തിയായി*
തിരുവനന്തപുരം: : കേരളത്തിലെ 122 നിയോജകമണ്ഡലങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ ഹിയറിങ് പൂര്‍ത്തിയായി. എസ്‌ഐആറുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയവരുടെ ഹിയറിങ്ങ് ഈ മണ്ഡലങ്ങളില്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.
നോട്ടിസ് നല്‍കിയ എല്ലാവരെയും കൃത്യമായി ഹിയറിങ്ങ് നടത്തി. ഒരു വോട്ടറുടെയും വോട്ടവകാശം നിഷേധിക്കാതെ വോട്ടര്‍ പട്ടിക പരിഷ്‌ക്കരിക്കുന്നതിന് ആണ് പ്രഥമ പരിഗണന നല്‍കിയിട്ടുള്ളത്. ഹിയറിങ്ങ് അവശേഷിക്കുന്ന നിയോജകമണ്ഡലങ്ങളില്‍ ഉടനെ തന്നെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനു ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
'
താനൂര്‍ 1, പേരാമ്പ്ര 1, തവനൂര്‍ 2, ബാലുശ്ശേരി 2, എലത്തൂര്‍ 4, മഞ്ചേരി 5, അഴിക്കോട് 6, തിരുരങ്ങാടി 9, പൊന്നാനി 46, പത്തനാപുരം 43, കുന്നമംഗലം 44, കൊണ്ടോട്ടി 65, കളമശ്ശേരി 61, വള്ളിക്കുന്ന് 78, നാദാപുരം 71, കണ്ണൂര്‍ 93 കൊയിലാണ്ടി 88, പേരാവൂര്‍ 218 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലങ്ങളിലെ അവശേഷിക്കുന്ന ഹിയറിങ്ങ്. ജില്ലാ അടിസ്ഥാനത്തില്‍ കൊല്ലം 0.02%, മലപ്പുറം 0.06%, കോഴിക്കോട് 0.09%, കണ്ണൂര്‍ 0.19% ഹിയറിങ്ങ് ബാക്കിയുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments