Breaking News

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി, 2026- 27 പദ്ധതി രൂപീകരണം എന്നിവയുടെ ഭാഗമായി ഗ്രാമ സഭ നടന്നു.

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി, 2026 27 പദ്ധതി രൂപീകരണം എന്നിവയുടെ ഭാഗമായി ബ്ലോക്കിന് കീഴിൽ ഉൾപ്പെടുന്ന ഉദുമ, പള്ളിക്കര, പുല്ലൂർ പെരിയ, അജാനൂർ മടിക്കൈ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും  ഉൾപ്പെടുത്തിക്കൊണ്ട് ഗ്രാമ സഭയ്ക്ക് സമാനമായ  യോഗം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുജാത ഗ്രാമ സഭയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി. പ്രകാശൻ, വി.വി. തുളസി, സി. കെ. സബിത, ടി. ശോഭന, പി. വി. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ടി. വി. രാധിക, കെ. സബീഷ്, സുകുമാരി ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. പി.ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദ് ബഷീർ പാക്യാര, ഹരിത കേരള മിഷൻ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ബാലചന്ദ്രൻ മാസ്റ്റർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം. മാധവൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. കെ. മഞ്ജിഷ പദ്ധതിയുടെ വിശദീകരണം നടത്തി. തുടർന്ന് ഗ്രൂപ്പ് ചർച്ചയും ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അവതരണവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എച്ച്.മുഹമ്മദ് ഹനീഫ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി.വി. ശശി നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments