Breaking News

*നിയന്ത്രണം വിട്ട കാർ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി: മലയാളി അടക്കം 7 മരണം*

ബെംഗളൂരു : ഹൊസ്കോട്ടയിൽ നിയന്ത്രണം വിട്ട കാർ മറ്റു വാഹനങ്ങളിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥി ഉൾപ്പെടെ 7 പേർ മരിച്ചു. മരിച്ചവരിൽ 6  കാർ യാത്രക്കാരും ഒരു  ബൈക്ക് യാത്രക്കാരനും ഉൾപ്പെടുന്നു. കാറിൽ യാത്ര ചെയ്ത യെലഹങ്ക ആർവി കോളജിലെ പിയു വിദ്യാർഥികളായ മലയാളി അശ്വിൻ നായർ (17), അർഹാൻ ഷെരീഫ് (17), അയാൻ അലി (17), ഭരത് (18), ഏഥൻ ജോർജ് (17), ഫർഹാൻ (17), ബൈക്ക് യാത്രക്കാരൻ ഗഗൻ (26) എന്നിവരാണു മരിച്ചത്. 

സാറ്റലൈറ്റ് ടൗൺ റിങ് റോഡിൽ ഹൊസ്കോട്ടെ–ദൊബാസ്പേട്ട് ഇടനാഴിയിലെ സത്യാവാരയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. വിദ്യാർഥികൾ സഞ്ചരിച്ച കാർ ദേവനഹള്ളി ഭാഗത്തേയ്ക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് മുന്നിൽ പോയ ബൈക്കിനെ ഇടിച്ചിട്ട ശേഷം ലോറിയുടെ പിന്നിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ലോറി സർവീസ് റോഡിലേക്ക് മറിഞ്ഞു. ലോറിയുടെ ആക്സിൽ ഉൾപ്പെടെ തെറിച്ചു പോയി.  മൃതദേഹങ്ങൾ ഹോസ്കോട്ടെ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments