*സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവ്; 10 മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യും*
മസ്‌തിഷ്‌കമരണം സംഭവിച്ച പത്തുമാസം പ്രായമുള്ള കുഞ്ഞ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാകും. എറണാകുളം അമൃത ആശുപത്രിയിൽ വച്ച് .
മസ്‌തിഷ്‌കമരണം സംഭവിച്ച ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ അബ്രഹാമിന്റെയും ഷെറിന്റെയും മകളാണ് ആലിൻ ഷെറിൻ അബ്രഹാം. റോഡപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് മസ്‌തിഷ്‌കമരണം സംഭവിച്ചത്. കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിന് മാതാപിതാക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു.
കുഞ്ഞിന്റെ വൃക്കകളും കരളും ഹൃദയവാൽവും ദാനം ചെയ്യും. ഇരു വൃക്കകളും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പത്തുവയസുകാരിക്ക് നൽകും. തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കാണ് കരൾ ദാനം ചെയ്യുന്നത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments