*സമസ്ത ( AP) നൂറാം വാർഷികം വിളംബര സമ്മേളനം കോട്ടക്കലിൽ; കാന്തപുരം സമാപന സമ്മേളന പ്രഖ്യാപനം നടത്തും*
കോട്ടക്കൽ : സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികാഘോഷങ്ങളുടെ വിളംബര സമ്മേളനം ശനിയാഴ്ച മലപ്പുറം കോട്ടക്കലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് ആരംഭിക്കുന്ന പരിപാടിയിൽ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സമാപന സമ്മേളന പ്രഖ്യാപനം നടത്തും.
കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡൻ്റ് ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും.
വാർത്തസമ്മേളനത്തിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിമാരായ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, പ്ലാനിങ് സമിതി കൺവീനർ വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, സ്വാഗതസംഘം ചെയർമാൻ അബു ഹനീഫൽ ഫൈസി തെന്നല, കൺവീനർ അലവി സഖാഫി കൊളത്തൂർ എന്നിവർ പങ്കെടുത്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments