Breaking News

* എം.എസ്.എസ്. മുൻസിപ്പൽ വൈസ് ചെയർമാൻ കെ എം ഹനീഫിനെ ആദരിച്ചു*

കാസറഗോഡ് : കാസറഗോഡ് നഗരസഭ വൈസ് ചെയർമാൻ കെ എം ഹനീഫിനെ  മുസ്ലിം സർവീസ് സൊസൈറ്റി കാസർഗോഡ് യൂണിറ്റ് ആദരിച്ചു. എംഎസ്എസ് കാസറഗോഡ് ജില്ല കമ്മിറ്റിയംഗമാണ് കെ എം ഹനീഫ്. 
കാസർഗോഡ് യൂണിറ്റ് പ്രസിഡന്റ് ജലീൽ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന യോഗം സംസ്ഥാന സെക്രട്ടറി പി എം നാസർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സമീര്‍ ആമസോണിക്സ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കബീര്‍ ചെർക്കളം, സംസ്ഥാന കമ്മിറ്റി അംഗം ബേവിഞ്ച അബ്ദുള്ള, ജില്ലാ വൈസ് പ്രസിഡണ്ട് നാസർ ചെമ്മനാട്, ജില്ലാ ജോയിൻ സെക്രട്ടറി ഹനീഫ് പി എം. മുജീബ് തളങ്കര, ഷാഫി നെല്ലിക്കുന്ന്, ഷെരീഫ് കാപ്പിൽ. വെൽക്കം മുഹമ്മദ്, തുടങ്ങിയവർ പ്രസംഗിച്ചു. യൂണിറ്റ് ജോയിൻ സെക്രട്ടറി മുസമ്മിൽ ടി എച്ച്, ട്രഷറർ അബു മുബാറക്, സി എൽ ഹമീദ്, ഫാറൂഖ് ഖാസിമി, ഹസൈനാർ  തളങ്കര. നൗഷാദ് ബായിക്കര, ഇബ്രാഹിം തളങ്കര, അബ്ബാസ് ബെഡിസൺ, തുടങ്ങിയവര്‍ സംബന്ധിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments